Connect with us

Ongoing News

ടൂറിസ്റ്റ്, വിസിറ്റ്, ജി സി സി വിസകള്‍ 30 ദിവസത്തേക്ക് ഓണ്‍ലൈന്‍ വഴി നീട്ടാം

വിസ കാലാവധി, എത്രാമത്തെ അഭ്യര്‍ഥന, ഏതു തരം എന്‍ട്രി പെര്‍മിറ്റ് എന്നിവയെ ആശ്രയിച്ചിരിക്കും വിപുലീകരണ കാലയളവ്.

Published

|

Last Updated

ദുബൈ | ടൂറിസ്റ്റ്, വിസിറ്റ്, ജി സി സി വിസകള്‍ 30 ദിവസത്തേക്ക് ഓണ്‍ലൈന്‍ വഴി തന്നെ നീട്ടാമെന്ന് യു എ ഇ അധികൃതര്‍ വ്യക്തമാക്കി.
ഐ സി പി ഇതിന് ലളിതമായ ഓണ്‍ലൈന്‍ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിസ കാലാവധി, എത്രാമത്തെ അഭ്യര്‍ഥന, ഏതു തരം എന്‍ട്രി പെര്‍മിറ്റ് എന്നിവയെ ആശ്രയിച്ചിരിക്കും വിപുലീകരണ കാലയളവ്. ഫീസും വ്യത്യാസപ്പെടും. പ്രാഥമികമായി, പെര്‍മിറ്റുകള്‍ 30 ദിവസത്തേക്ക് നീട്ടാം.

വിനോദസഞ്ചാരത്തിനുള്ളതാണ് ടൂറിസ്റ്റ് വിസ. ദീര്‍ഘകാല സന്ദര്‍ശകര്‍ക്കുള്ളതാണ് വിസിറ്റ് വിസ. ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റാണ് ജി സി സി വിസ. വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി പെര്‍മിറ്റ് 30 ദിവസത്തേക്ക് നീട്ടുന്നതും രണ്ടുതവണ ചെയ്യാം. ടൂറിസം കമ്പനികള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സന്ദര്‍ശനത്തിനുള്ള പ്രവേശനാനുമതി 30 ദിവസത്തേക്ക് നീട്ടുന്നത് രണ്ടുതവണ ചെയ്യാം. ജി സി സി രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള പ്രവേശന പെര്‍മിറ്റ് 30 ദിവസത്തേക്ക് നീട്ടുന്നത് ഒരു തവണ മാത്രമേ ചെയ്യാന്‍ കഴിയൂ.

മൂന്ന് വിഭാഗങ്ങളില്‍ ഓരോന്നിനും ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് കോപ്പി ആവശ്യമാണ്. ടൂറിസം എന്‍ട്രി പെര്‍മിറ്റ് വിപുലീകരണത്തിനു 610 ദിര്‍ഹം (10 ദിര്‍ഹം ഇ-സേവന ഫീസ് ഉള്‍പ്പെടെ) അടക്കണം. സന്ദര്‍ശക വിസക്കുള്ള എന്‍ട്രി പെര്‍മിറ്റ് വിപുലീകരണത്തിനും 610 ദിര്‍ഹം. ജി സി സി രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് വിപുലീകരണത്തിനു 710 ദിര്‍ഹം. ചികിത്സക്കുള്ള പ്രവേശനാനുമതിയുടെ വിപുലീകരണം 30 ദിവസത്തിനും മേലെ ആകാം.

ജി സി സി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള പ്രവേശനാനുമതി, പഠിക്കാനുള്ള പ്രവേശനാനുമതി എന്നിവക്കും മതിയായ കാലയളവ് ലഭിക്കും. ചികിത്സക്കുള്ള എന്‍ട്രി പെര്‍മിറ്റ് 90 ദിവസത്തേക്ക് നീട്ടാം. ജി സി സി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് 60 ദിവസത്തേക്ക് നീട്ടാം. പഠിക്കാനുള്ള എന്‍ട്രി പെര്‍മിറ്റ് 90 ദിവസത്തേക്ക് നീട്ടാം. ചികിത്സക്കുള്ള എന്‍ട്രി പെര്‍മിറ്റിന്റെ വിപുലീകരണത്തിന് 510 ദിര്‍ഹം അടക്കണം. ജി സി സി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിന്റെ വിപുലീകരണത്തിന് 260 ദിര്‍ഹം. പഠിക്കാനുള്ള എന്‍ട്രി പെര്‍മിറ്റിന്റെ വിപുലീകരണത്തിനു 610 ദിര്‍ഹം.