Kerala
മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി
പ്രദേശവാസികള്‍ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ പുതിയ ദൃശ്യങ്ങള്‍ പതിഞ്ഞത്.

മലപ്പുറം | പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ ഇന്നും പുലിയെ കണ്ടു. പ്രദേശവാസികള്‍ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ പുതിയ ദൃശ്യങ്ങള്‍ പതിഞ്ഞത്.
പുലിയെ പിടികൂടാന്‍ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇനിയും പുലിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്.
പുലിയുടെ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതല്ലാതെ വനംവകുപ്പ് മറ്റൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം
---- facebook comment plugin here -----