Kerala
കാളികാവിൽ വീണ്ടും കടുവ; പശുവിനെ ആക്രമിച്ചു
ജനം ഭീതിയിൽ

മലപ്പുറം | മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ പുല്ലങ്കോട് സ്വദേശി കുമ്മാളി നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ പ്രദേശത്ത് നിന്ന് പിടികൂടിയിരുന്നു. മേയ് 15 നായിരുന്നു ടാപ്പിംഗ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.
തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു. വീണ്ടും കടുവയുടെ സാന്നിധ്യമുണ്ടായതോടെ ജനം ഭീതിയിലാണ്.
---- facebook comment plugin here -----