Connect with us

From the print

ട്രാക്കില്‍ മൂന്ന് റെക്കോര്‍ഡുകള്‍

നാല് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ 30 പോയിന്റുമായി മലപ്പുറത്തിന്റെ മുന്നേറ്റം.

Published

|

Last Updated

കൊച്ചി | മഹാരാജാസിലെ സിന്തറ്റിക് സ്റ്റേഡിയത്തില്‍ കായികമേളയുടെ ട്രാക്ക് ഉണര്‍ന്നപ്പോള്‍ അത്ലറ്റിക്സില്‍ ആദ്യ ദിനം വെന്നിക്കൊടി പാറിച്ച് മലപ്പുറം. 15 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ നാല് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ 30 പോയിന്റുമായാണ് മലപ്പുറത്തിന്റെ മുന്നേറ്റം.

29 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് തൊട്ടരികിലുണ്ട്. നാല് സ്വര്‍ണവും ഒരു വെള്ളിയും ആറ് വെങ്കലവുമാണ് പാലക്കാടിന്റെ നേട്ടം. ആതിഥേയരായ എറണാകുളം രണ്ട് സ്വര്‍ണമുള്‍പ്പെടെ 19 പോയിന്റുമായി മൂന്നാമതാണ്.

ആദ്യദിനം മൂന്ന് റെക്കോര്‍ഡുകളാണ് പിറന്നത്. സീനിയര്‍ ബോയ്‌സ് 3,000 മീറ്റര്‍ ഓട്ടത്തില്‍ മലപ്പുറം ചീക്കോട് കെ കെ എം എച്ച് എസ് എസിന്റെ മുഹമ്മദ് അമീന്‍ എം പി (8:37.69), പോള്‍വോള്‍ട്ടില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ശിവദേവ് രാജീവ് (4.80), 400 മീറ്റര്‍ ഓട്ടത്തില്‍ തിരുവന്തപുരം ജി വി രാജയുടെ മുഹമ്മദ് അഷ്ഫാഖ് (0:47.65) എന്നിവരാണ് റെക്കോര്‍ഡ് നേട്ടക്കാര്‍. സീനിയര്‍ 3,000 ഓട്ടത്തില്‍ വെള്ളി നേടിയ മലപ്പുറത്തിന്റെ തന്നെ മുഹമ്മദ് ജസീല്‍ കെ സി നിലവിലെ റെക്കോര്‍ഡ് ഭേദിക്കുന്ന പ്രകടനം നടത്തി (8:38.41).

 

Latest