Kerala
പത്തനംതിട്ടയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് പിതാവും മക്കളും മരിച്ചു
സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം

പത്തനംതിട്ട | വെണ്ണിക്കുളം കല്ലു പാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടുക്കി കുമളി ചക്കുപള്ളം വരയന്നൂർ സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ഫെബ ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. 15 മിനുട്ടോളം കാര്‍ വെള്ളത്തില്‍ ഒഴുകിയതായി റിപ്പോര്‍ട്ടുകളുണ്ട്.രാവിലെ ഏഴോടെയായിരുന്നു അപകടം.
നാട്ടുകാര്‍ കാറിലുള്ളവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ കൂടുതല്‍ പേരുണ്ടോയെന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്.
അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.