Connect with us

National

ഡൽഹിയിൽ മറ്റൊരു തീപിടുത്തത്തിൽ മൂന്ന് മരണം

കൃഷ്ണ നഗറിലെ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമീപമുള്ള ഒന്നാം നമ്പർ സ്ട്രീറ്റിലെ ഛാച്ചി ബിൽഡിംഗിൽ രാത്രി വൈകിയാണ് തീപിടിത്തമുണ്ടായത്

Published

|

Last Updated

ന്യൂഡൽഹി | വിവേക് ​​വിഹാറിൽ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു തീപിടുത്തത്തിൽ മൂന്ന് മരണം. കൃഷ്ണ നഗറിൽ വീടിന് തീപിടിച്ചാണ് മൂന്ന് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. നാല് നിലകളുള്ള കെട്ടിടത്തിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന 11 ബൈക്കുകളും തീപിടുത്തത്തിൽ നശിച്ചു.

കൃഷ്ണ നഗറിലെ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമീപമുള്ള ഒന്നാം നമ്പർ സ്ട്രീറ്റിലെ ഛാച്ചി ബിൽഡിംഗിൽ രാത്രി വൈകിയാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അഞ്ച് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വിവരമനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഒന്നാം നിലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് മുകളിലത്തെ നിലയിൽ നിന്ന് 12 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ മരിച്ചു.

ശനിയാഴ്ച രാത്രി വൈകി വിവേക് ​​വിഹാറിലെ ശിശു സംരക്ഷണ യൂണിറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴ് കുട്ടികളാണ് മരിച്ചത്. വിവേക് ​​വിഹാർ ഐടിഐക്ക് സമീപം പ്രവർത്തിക്കുന്ന ബേബി കെയർ സെൻ്ററിൽ ശനിയാഴ്ച രാത്രി 11.32ഓടെയാിയിരുന്നു സംഭവം. തീപിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ല.

Latest