accident
കൊല്ലത്ത് വാഹനാപകടങ്ങളിൽ ഡോക്ടർ അടക്കം മൂന്ന് മരണം
ഒരാളുടെ നില ഗുരുതരമാണ്.

കൊല്ലം| കൊല്ലം ബൈപാസിൽ രണ്ട് വാഹനാപകടങ്ങളിലായി ഡോക്ടർ അടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം മങ്ങാട് പാലത്തിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേരാണ് മരിച്ചത്. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാർ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്.
ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് സ്വീകരിച്ച് തിരുവനന്തപുരത്തെ നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു പുലർച്ചെ അപകടം. രണ്ട് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
മറ്റൊരു അപകടത്തിൽ കൊല്ലം കലക്ട്രേറ്റിലെ ജീവനക്കാരൻ മരിച്ചു. ജില്ലാ കലക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്സ് പേഴ്സൺ രഞ്ജിത് ആണ് മരിച്ചത്. ബൈക്ക് അപകടമായിരുന്നു
---- facebook comment plugin here -----