Connect with us

sexual assault

കോയമ്പത്തൂരില്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഇന്ന് പുലര്‍ച്ചെയാണ് പ്രതികളായ തവാസി,കാര്‍ത്തിക്,കാളീശ്വരന്‍ എന്നിവരെ അറസ്റ്റ് ചെയ്യ്തത്. പോലിസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കാലില്‍ വെടിവെച്ച് വീഴിത്തുകയായിരുന്നു

Published

|

Last Updated

കോയമ്പത്തൂര്‍| കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളായ തവാസി,കാര്‍ത്തിക്,കാളീശ്വരന്‍ എന്നിവരെ അറസ്റ്റ് ചെയ്യ്തത്. പോലിസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കാലില്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിയാണ് അതിക്രമതിനിരയായത്. പെണ്‍ക്കുട്ടി സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോയാണ് അക്രമണമുണ്ടായത്. ഇരുചക്ര വാഹനത്തിലെത്തിയ സംഘം കാറില്‍ ഉണ്ടായിരുന്ന യുവാവിനെ അരിവാള്‍ കൊണ്ട് വെട്ടിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്.

പരുക്കേറ്റ ആണ്‍ സുഹൃര്‍ത്ത് പോലിസിനെ വിവരമാറിച്ചതിനെ തുടര്‍ന്നുണ്ടായ തിരച്ചിലിലാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ കോളജിന് പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് അബോധവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായി. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തമിഴ്‌നാട്ടില്‍ ക്രമസമാധാനം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.

 

---- facebook comment plugin here -----

Latest