Kerala
കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഗണഗീതം പാടി ബിജെപിക്കാര്‍, പ്രതിഷേധം
ബിജെപി വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം
തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ ബിജെപി പ്രവര്‍ത്തകര്‍ ഗണഗീതം ആലപിച്ചത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍, മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആലാപനം
ഇതിന് പിന്നാലെ മറ്റ് പാര്‍ട്ടികളിലെ കൗണ്‍സലര്‍മാര്‍ പിന്നീട് ബിജെപിക്കെതിരെ രംഗത്തെത്തി. ബിജെപി വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
തികച്ചും പ്രതിഷേധാര്‍ഹമായ കാര്യമാണ് കൗണ്‍സില്‍ ഹാളില്‍ നടന്നതെന്നും ബിജെപിയുടേത് വര്‍ഗീയത കൊണ്ടുവരാനുള്ള ശ്രമമാണെന്നും സിപിഎം കൗണ്‍സിലര്‍ എസ് പി. ദീപക് ആരോപിച്ചു.


