Connect with us

National

ബ്രിക്‌സ് രാജ്യങ്ങളുടെ കാഴ്ചപ്പാടുകള്‍ സമാനം; പരസ്പര സഹകരണത്തിലൂടെ ഉപയോഗപ്രദമായ സംഭാവനകള്‍ നല്‍കാം: പ്രധാനമന്ത്രി

ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം പൗരന്മാര്‍ക്ക് ഗുണകരമായ നിരവധി മേഖലകളുണ്ടെന്നും പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | ആഗോള സമ്പദ് വ്യവസ്ഥയോടുള്ള ബ്രിക്‌സ് അംഗരാജ്യങ്ങളുടെ മനോഭാവം സമാനമാണെന്നും അതിനാല്‍ പരസ്പര സഹകരണം വഴി കോവിഡാനന്തര ആഗോള വീണ്ടെടുക്കലിന് ഉപയോഗപ്രദമായ സംഭാവന നല്‍കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈന ആതിഥ്യമരുളിയ പതിനാലാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ വെര്‍ച്ച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം പൗരന്മാര്‍ക്ക് ഗുണകരമായ നിരവധി മേഖലകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രിക്‌സ് യുവജന ഉച്ചകോടികള്‍, ബ്രിക്‌സ് കായിക വിനോദങ്ങള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, തിങ്ക് ടാങ്കുകള്‍ എന്നിവ തമ്മിലുള്ള ബന്ധം വര്‍ധിപ്പിച്ചതിലൂടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം നാം ശക്തിപ്പെടുത്തി. ആഗോള തലത്തില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ പകര്‍ച്ചവ്യധിയുടെ പല ദൂഷ്യഫലങ്ങളും ഇപ്പോഴും ആഗോള സമ്പദ്വ്യവസ്ഥയില്‍ ദൃശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെര്‍ച്വല്‍ മീഡിയത്തിലൂടെയാണ് രണ്ട് ദിവസത്തെ സമ്മേളനം നടക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്സ് രാജ്യങ്ങള്‍. ആഗോള വികസനത്തിന്റെ പുതിയ യുഗത്തിനായി ഉയര്‍ന്ന നിലവാരമുള്ള ബ്രിക്സ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് സമ്മേളനത്തിന്റെ വിഷയം.

 

---- facebook comment plugin here -----

Latest