Malappuram
എസ് വൈ എസ് റൗണ്ട് ടേബിള്‍ ശില്പശാല സമാപിച്ചു
അതിഥി തൊഴിലാളികളുടെ സര്‍വ്വതോന്മുഖ മുന്നേറ്റത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് എസ് വൈ എസിന് കീഴില്‍ ജില്ലയില്‍ പുതിയ 12 കേന്ദ്രങ്ങള്‍ 2024 ജനുവരി 21 ന് ആരംഭിക്കും
മലപ്പുറം | അതിഥി തൊഴിലാളികളുടെ സര്‍വ്വതോന്മുഖ മുന്നേറ്റത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് എസ് വൈ എസിന് കീഴില്‍ ജില്ലയില്‍ പുതിയ 12 കേന്ദ്രങ്ങള്‍ 2024 ജനുവരി 21 ന് ആരംഭിക്കും. അതിഥി തൊഴിലാളികളുടെ ധാര്‍മ്മികം, വിദ്യാഭ്യാസം, ആരോഗ്യപരവുമായ കാര്യങ്ങളില്‍ അഭിലഷണീയമായ മാറ്റങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹികം ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ആല്‍ഫബെറ്റ് പേരില്‍ പഠന കേന്ദ്രം ഒരുക്കുക. സോണ്‍ കമ്മറ്റിയുടെ കീഴില്‍ വിദഗ്ദ സമിതിക്ക് കീഴില്‍ നടക്കുന്ന പഠന കേന്ദ്രം സാമൂഹിക മുന്നേറ്റത്തിന്റെ വലിയ അടയാളപ്പെടുത്തലാകും വിധമാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.
മഞ്ചേരി യൂത്ത് സ്‌ക്വയറില്‍ നടന്ന എസ്.വൈ.എസ് ഈസ്റ്റ് ജില്ല റൗണ്ട് ടേബിള്‍ വര്‍ക്ക്‌ഷോപ്പ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ടി മുഈനുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സാമൂഹികം പ്രസിഡണ്ട് സൈദ് മുഹമ്മദ് അസ്ഹരി, സെക്രട്ടറി പി കെ മുഹമ്മദ് ശാഫി, ഡയറക്ടറേറ്റ് പ്രതിനിധികളായ സുല്‍ഫീക്കറലി അരീക്കോട്,ഖാസിം മുസ്ലിയാര്‍ എടക്കര, ഹസൈനാര്‍ ബാഖവി, നാസര്‍ പാണ്ടിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.