Connect with us

National

എസ്എൻസി ലാവ്‍ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല

ജഡ്ജിമാരായ സൂര്യകാന്ത്, കെവി വിശ്വ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍110 നമ്പറായിട്ടാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു കേസ് പരിഗണിക്കുന്നതിനാലാണ് ലാവിന്‍ അടക്കമുള്ള കേസുകള്‍ കോടതി മാറ്റിവച്ചത്. ജഡ്ജിമാരായ സൂര്യകാന്ത്, കെവി വിശ്വ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍110ാമത് നമ്പറായിട്ടാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. ഇന്നലെയും സമയക്കുറവ് മൂലം കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെയും ഊർജവകുപ്പ് സെക്രട്ടറി കെഎ ഫ്രാൻസിസിനെയും കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

1996 നും 1998 നും ഇടയിൽ പിണറായി വിജയൻ അന്നത്തെ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ ചെങ്കുളം, പള്ളിവാസൽ, പന്നിയാർ എന്നീ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്എൻസി ലാവ്‍ലിൻ എന്ന കനേഡിയൻ കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ഇടപാടിൽ ഖജനാവിന് 86.25 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സി ബി ഐ വാദം.

Latest