Ongoing News
6,500 എംഎഎച്ച് ബാറ്ററി, 45 വോൾട്ട് ഫാസ്റ്റ് ചാർജിംഗ്; ഓപ്പോ കെ 14 എക്സ് 5ജി വിപണിയിൽ
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒ എസ് 15 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ന്യൂഡൽഹി | ഓപ്പോയുടെ കെ സീരീസിലെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട് ഫോണായ കെ 14 എക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന ഈ ഫോണിന്റെ പ്രധാന ആകർഷണം 6,500 എം എ എച്ച്. കരുത്തുള്ള ബാറ്ററിയും 45 വാട്ട് സൂപ്പർ വൂക് ഫാസ്റ്റ് ചാർജിംഗുമാണ്. മുൻഗാമിയായ കെ 13 എക്സിനേക്കാൾ ഉയർന്ന വിലയിലാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. ഐസി ബ്ലൂ, പ്രിസം വയലറ്റ് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും.
6.75 ഇഞ്ച് എച്ച് ഡി പ്ലസ് എൽ സി ഡി ഡിസ്‌പ്ലേയുള്ള ഫോണിന് 120 ഹെർട്സ് റിഫ്രഷ് റേറ്റാണുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒ എസ് 15 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമടങ്ങുന്ന ഡ്യുവൽ ക്യാമറ യൂണിറ്റാണ് പിന്നിലുള്ളത്. സെൽഫികൾക്കായി 5 മെഗാപിക്സൽ ക്യാമറയും ഒരുക്കിയിട്ടുണ്ട്. ഐ പി 64 റേറ്റിംഗോടുകൂടിയ പൊടി, ജല പ്രതിരോധ സംവിധാനവും ഇതിലുണ്ട്.
4 ജി ബി. റാം, 128 ജി ബി. സ്റ്റോറേജ് മോഡലിന് 14,999 രൂപയും 6 ജി ബി. റാം മോഡലിന് 16,999 രൂപയുമാണ് ഇന്ത്യയിലെ വില. ഫെബ്രുവരി 16 മുതൽ ഫ്ലിപ്കാർട്ടിലൂടെയും ഓപ്പോ ഇ-സ്റ്റോറിലൂടെയും ഫോണിന്റെ വില്പന ആരംഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ ഫോണിന്റെ പ്രാരംഭ വില 13,499 രൂപയായി കുറയും. ഇതിനുപുറമെ മൂന്ന് മാസത്തെ പലിശരഹിത ഇ എം ഐ. സൗകര്യവും ലഭ്യമാണ്.




