National
ട്രയിനില്‍ മുസ്ലീം യുവാവിന് മര്‍ദനം; താടിയും തലയിൽ തൊപ്പിയും കണ്ടതിനെ തുടര്‍ന്നാണ് ആക്രമണം
ഇരുപതോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചതായി ഇമ്രാന്‍ പോലീസിനോട് പറഞ്ഞു.
ഹൈദരാബാദ്| മഹാരാഷ്ട്രയില്‍ മുസ്ലീം യുവാവിന് ട്രെയിനില്‍ മര്‍ദനം. മുഹമ്മദ് ഇമ്രാനാണ് ആക്രമിക്കപ്പെട്ടത്. താടിയും തലയില്‍ തൊപ്പിയും ധരിച്ചതിനെ തുടര്‍ന്ന് ഇരുപതോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചതായി ഇമ്രാന്‍ പോലീസിനോട് പറഞ്ഞു.
ആക്രമണത്തിന്റെ വിവരങ്ങള്‍ ഇമ്രാന്‍ വിശദീകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വീഡിയോയില്‍ ‘അയാള്‍ എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ചു, കൊല്ലാന്‍ ശ്രമിച്ചു എന്ന് ഇമ്രാന്‍ പറയുന്നുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച സുഹൃത്തിനും മര്‍ദനമേറ്റതായും അദ്ദേഹം വ്യക്തമാക്കി.
ഹൈദരാബാദിലെ ഹഫീസ്പേട്ട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മന്‍മാഡ് കാക്കിനട ഷിര്‍ദി എക്സ്പ്രസിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----




