ep@ media
ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശത്തില്‍ പരിശോധന വേണം: ഇ പി ജയരാജന്‍
എ കെ ജി സെന്റര്‍ ആക്രമണം: പോലീസ് അന്വേഷിക്കുന്നത് ബുദ്ധിയും സാങ്കേതിക വിദ്യയും ഉപയോഗിച്ച്

കണ്ണൂര്‍ | നടിയെ ആക്രമിച്ച കേസില്‍ ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശത്തില്‍ പരിശോധന വേണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിരമിച്ച പല ഉദ്യോഗസ്ഥരും പല ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ജസ്റ്റിസുമാരും ചീഫ്് സെക്രട്ടറിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമെല്ലാം രാഷ്ട്രീയ താത്പര്യംവെച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പലരും ബി ജെ പിയില്‍ ചേര്‍ന്ന് പല അധികാര സ്ഥാനത്തും എത്തിയിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസായാതിനാല്‍ ഇതില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജന്‍.
എ കെ ജി സെന്റര്‍ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താന്‍ ബുദ്ധിയും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നതെന്ന് ജയരാജന്‍ പ്രതികരിച്ചു. പല സര്‍ക്കാറുകള്‍ മാറിവന്നിട്ടും സുകുമാരെക്കുറിപ്പിനെ ഇതുവരെ പിടികൂടാനായിട്ടില്ല. രാഷ്ട്രീയ എതിരാളികളെ ആക്രമിച്ച് കീഴ്‌പ്പെടുത്തല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുകാലത്തും ശ്രമിച്ചിട്ടില്ല. ആശയപരമായാണ് കമ്മ്യൂണിസ്റ്റ് എതിരാളികളോട് ഏറ്റുമുട്ടാറുള്ളത്. ആക്രമണവും ബോംബ് നിര്‍മാണവുമൊന്നും തനിക്ക് അറിയില്ല. അതൊക്കെ കെ സുധാകരനോട് ചോദിക്കണമെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.