Connect with us

Uae

ഹംരിയയിലേത് സമീപകാലത്തെ വലിയ വ്യാവസായിക തീപ്പിടിത്തം

എല്ലാ സാങ്കേതിക വിലയിരുത്തലുകൾക്കും ശേഷം അന്വേഷണ ഫലങ്ങൾ പ്രഖ്യാപിക്കും

Published

|

Last Updated

ഷാർജ|അൽ ഹംരിയ തുറമുഖത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത് വൻ തീപ്പിടിത്തം. യു എ ഇയിലെ വിവിധ അഗ്‌നിശമന സേന എത്തിയിട്ടും തീ അണക്കാൻ 24 മണിക്കൂർ വേണ്ടി വന്നു. വൻ തീപ്പിടിത്തത്തെ തുടർന്ന് തണുപ്പിക്കൽ ഇന്നലെയും തുടർന്നു. ശനിയാഴ്ച രാവിലെ 6.10നാണ് തീ പടർന്നത്. ഞായറാഴ്ച രാവിലെ 6.25 ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചു. ഫോറൻസിക്, സാങ്കേതിക സംഘങ്ങളെ സ്ഥലത്ത് പ്രവേശിച്ച് തീപ്പിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

എല്ലാ സാങ്കേതിക വിലയിരുത്തലുകൾക്കും ശേഷം അന്വേഷണ ഫലങ്ങൾ പ്രഖ്യാപിക്കും. സമീപ വർഷങ്ങളിൽ എമിറേറ്റിലെ ഏറ്റവും വലിയ വ്യാവസായിക തീപ്പിടിത്തങ്ങളിലൊന്നായി ഹംരിയയിലേതിനെ കണക്കാക്കിയിട്ടുണ്ട്. പെട്രോകെമിക്കൽ വസ്തുക്കളുടെ ജ്വലനം മൂലമാണ് തീ ആളിപടർന്നത്. തീജ്വാലകളുടെയും പുകയുടെയും തീവ്രത അയൽ എമിറേറ്റുകളിൽ നിന്ന് കാണാൻ കഴിയുന്ന തരത്തിലായിരുന്നു. അധികാരികൾ വേഗത്തിൽ പ്രതികരിച്ചു. പ്രാദേശിക, ഫെഡറൽ സ്ഥാപനങ്ങൾ ഉൾപ്പെട്ട ഏകോപിത അടിയന്തര പ്രതികരണം സജീവമാക്കി. ഷാർജ സിവിൽ ഡിഫൻസ് ഫോം ടാങ്കറുകളും ഉയർന്ന ശേഷിയുള്ള വാട്ടർ പമ്പുകളും ഉൾപ്പെടെ നൂതന അഗ്‌നിശമന ഉപകരണങ്ങൾ വിന്യസിച്ചു. തീയുടെ വ്യാപനവും തീവ്രതയും വിലയിരുത്തുന്നതിനായി ഷാർജ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഷാർജ ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയും ഹെലികോപ്റ്ററുകളും എയർ ജെറ്റുകളും ഉപയോഗിച്ച് വ്യോമ നിരീക്ഷണം നടത്തി.

ഷാർജയിൽ നിന്നും അൽ ഹംരിയയിൽ നിന്നുമുള്ള മുനിസിപ്പൽ ടീമുകൾ വാട്ടർ ടാങ്കറുകളും ലോജിസ്റ്റിക്കൽ പിന്തുണയും നൽകി ഷാർജ പോലീസ് ചുറ്റുമുള്ള പ്രദേശങ്ങൾ ഒഴിപ്പിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ പൊതു സുരക്ഷ ഉറപ്പാക്കാൻ ഗതാഗതം നിയന്ത്രിച്ചു. ഷാർജ പോലീസിന്റെ കമാൻഡർ – ഇൻ – ചീഫും ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്ടീം ചെയർമാനുമായ മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ ഉൾപ്പെട്ട ടീമുകൾ രംഗത്തിറങ്ങിയിരുന്നു.”ദ്രുത പ്രതികരണം, ഉയർന്ന തലത്തിലുള്ള ഏകോപനം, പ്രത്യേക ഉപകരണങ്ങളുടെ ഉപയോഗം എന്നിവ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഞങ്ങൾ കണ്ടത് ഒരു സംയോജിത ദേശീയ ശ്രമമായിരുന്നു.’ അദ്ദേഹം പറഞ്ഞു.  ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, അബൂദബി നാഷണൽ ഓയിൽ കമ്പനി എന്നിവയിൽ നിന്നും പ്രധാന പിന്തുണ ലഭിച്ചു. ഇവർ ഉപകരണങ്ങൾ, ഉദ്യോഗസ്ഥർ, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവ സംഭാവന ചെയ്തു.

Latest