Connect with us

Kerala

കെഎസ്ആര്‍ടിസിയിലെ യഥാര്‍ഥ യജമാനന്മാര്‍ യാത്രക്കാര്‍, മാന്യമായി പെരുമാറിയില്ലെങ്കില്‍ നടപടി ; കെ ബി ഗണേഷ് കുമാര്‍

രാത്രി എട്ടുമണിക്ക് ശേഷം സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ എവിടെയും ബസ് നിര്‍ത്തണം.മദ്യപിച്ച് ജോലിക്ക് വരരുതെന്നും മന്ത്രി നിര്‍ദേശിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ കണ്ടക്ടര്‍മാര്‍ക്കും ഡ്രെെവര്‍മാര്‍ക്കും കര്‍ശന നിര്‍ദേശവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും അല്ലാത്ത പക്ഷം നടപടിയെടുക്കുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വിഫ്റ്റ് ബസ്സുകളിലെ കണ്ടക്ടര്‍മാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി മന്ത്രി എത്തിയത്.

കെഎസ്ആര്‍ടിസിയിലെ യഥാര്‍ഥ യജമാനന്മാര്‍ യാത്രക്കാരാണ്.അവരോട് സ്നേഹത്തോടെ പെരുമാറണം. ഇത് യാത്രക്കാരുടെ എണ്ണം കൂടാനും കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു

രാത്രി എട്ടുമണിക്ക് ശേഷം സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ എവിടെയും ബസ് നിര്‍ത്തണം.മദ്യപിച്ച് ജോലിക്ക് വരരുതെന്നും മന്ത്രി നിര്‍ദേശിച്ചു.