Connect with us

National

പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി; ജമ്മുകാശ്മീർ ബില്ലുകൾ ലോക്സഭ പാസ്സാക്കി

ജമ്മു & കശ്മീർ സംവരണ (ഭേദഗതി) ബിൽ 2023, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 എന്നിവയാണ് ലോക്സഭ പാസാക്കിയത്.

Published

|

Last Updated

ന്യൂഡൽഹി | ജമ്മുകാശ്മീർ ബില്ലുകൾ ലോക്സഭ പാസ്സാക്കി. ജമ്മു & കശ്മീർ സംവരണ (ഭേദഗതി) ബിൽ 2023, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 എന്നിവയാണ് ലോക്സഭ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബില്ലുകൾ പാസ്സായത്. ബിൽ അവതരണത്തിനിടെ അമിത്ഷാ നെഹ്റുവിനെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഇരു ബില്ലുകളും പാർലിമെന്റിൽ അവതരിപ്പിച്ചത്. 2023 ജൂലൈ 26നാണ് 2004ലെ ജമ്മു കാശ്മീർ സംവരണ നിയമം ഭേദഗതി ചെയ്യുന്ന ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബില്ലും ജമ്മു കശ്മീർ പുനഃസംഘടന നിയമം, 2019 ഭേദഗതി ചെയ്യുന്ന ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബില്ലുമാണ് അമിത്ഷാ സഭയിൽ അവതരിപ്പിച്ചത്.

കശ്മീരി കുടിയേറ്റക്കാർക്കും പിഒകെയിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കും ജമ്മു കശ്മീർ നിയമസഭയിൽ സീറ്റുകൾ സംവരണം ചെയ്യുന്നതാണ് ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബിൽ 2023. അതേസമയം, രണ്ടാം ബില്ലിൽ പിന്നോക്കക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം വ്യവസ്ഥ ചെയ്യുന്നു.

എഴുപത് വർഷമായി അന്യായം ചെയ്യപ്പെടുകയും അവഹേളിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തവർക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ബില്ലുകളാണ് ജമ്മുകാശ്മീർ ബില്ലുകളെന്ന് അമിത്ഷാ സഭയിൽ അവതരിപ്പിച്ചത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കാരണമാണ് പാകിസ്ഥാൻ അധിനിവേശ കശ്മീരിർ പ്രശ്നം ആദ്യം ഉടലെടുത്തതെന്ന് അമിത്ഷാ കുറ്റപ്പെടുത്തി. കാശ്മീർ മുഴുവനും നമ്മുടെ കൈകളിൽ വരാതെയാണ് വെടിനിർത്തൽ ഏർപ്പെടുത്തിയത്. അല്ലാത്തപക്ഷം ആ ഭാഗം പൂർണമായും കശ്മീരിന്റേതാകുമായിരുന്നുവെന്ന് അമിത്ഷാ പറഞ്ഞു.

 

Latest