First Gear
ഹാര്‍ലി ഡേവിഡ്സണ്‍ പുതിയ സ്പോര്‍ട്സ്റ്റര്‍ മോഡല്‍ ഏപ്രില്‍ 12ന് എത്തും
ഈ ബൈക്കിന് 15.51 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂഡല്‍ഹി| ഹാര്‍ലി ഡേവിഡ്സണ്‍ പുതിയ സ്പോര്‍ട്സ്റ്റര്‍ വേരിയന്റിന്റെ ടീസര്‍ പുറത്തിറക്കി. മോഡല്‍ 2022 ഏപ്രില്‍ 12 വിപണിയില്‍ അവതരിപ്പിക്കും. പുതിയ ഹാര്‍ലി ഡേവിഡ്സണ്‍ സ്പോര്‍ട്സ്റ്റര്‍ എസ്, സ്പോര്‍ട്സ്റ്റര്‍ എസിന് താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
പുതിയ ഹാര്‍ലി ഡേവിഡ്സണ്‍ സ്പോര്‍ട്സ്റ്ററിന്റെ ഔദ്യോഗിക അവതരണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ബൈക്കിന്റെ പൂര്‍ണരൂപം കാണാന്‍ അതുവരെ കാത്തിരിക്കണം. ഈ ബൈക്കിന് 15.51 ലക്ഷം രൂപ (എക്‌സ് ഷോറൂം, ഡല്‍ഹി) വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ സ്പോര്‍ട്സ്റ്റര്‍ എസിനേക്കാള്‍ വില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
---- facebook comment plugin here -----