First Gear
ശിശുക്ഷേമ സമിതിയില്‍ ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക്; ആരോപണവുമായി വി ഡി സതീശന്‍

തിരുവനന്തപുരം | മാതാവ് അറിയാതെ കുട്ടിയെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശിശുക്ഷേമ സമിതിയെയും സി ഡബ്ല്യു സിയെയും മന്ത്രി വെള്ളപൂശിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക്കാണ് ശിശുക്ഷേമ സമിതിയിലേത്. പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയും സി ഡബ്ല്യു സിയും ആയി മാറുകയായിരുന്നു. ഇടതുപക്ഷത്തിന്റെത് പിന്തിരിപ്പന്‍ നയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാല്‍, വിഷയത്തില്‍ ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് വീണ നിയമസഭയില്‍ വ്യക്തമാക്കി. ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 12.45നും രാത്രി ഒമ്പതിനും രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയില്‍ ലഭിക്കുകയായിരുന്നു. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പരിഗണിക്കുന്നത്. അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിര്‍വഹിച്ചത്. അനുപമയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി വീണാ പറഞ്ഞു.