Connect with us

ak balan

കോണ്‍ഗ്രസ്സിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്നു ലീഗ് തെളിയിച്ചു; ലീഗ് നിലപാട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് എ കെ ബാലന്‍

സി പി എം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന ഇ ടിയുടെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

തിരുവനന്തപുരം | വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ്സ് നിലപാടിനോടു  ലീഗിനു യോജിക്കാന്‍ കഴിയുന്നില്ല എന്നതു രാഷ്ട്രീയമായി ദൂരവ്യാപക പ്രത്യഘാതം ഉണ്ടാക്കുമെന്നു സി പി എം നേതാവ് എ കെ ബാലന്‍. ഇത്തരം നിര്‍ണായക തീരുമാനത്തിലൂടെ കോണ്‍ഗ്രസ്സിന്റെ കക്ഷത്തിലെ കീറ സഞ്ചിയല്ല ലീഗെന്നു തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

സി പി എം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ക്ഷണിച്ചാല്‍ പങ്കെടു ക്കുമെന്ന ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ പരാമര്‍ശത്തോടു പ്രതിക രിക്കുകയായിരുന്നു അദ്ദേഹം. ഇ ടി മുഹമ്മദ് ബഷീര്‍ സ്വീകരിച്ച നിലപാടിനോടു സി പി എം ജില്ലാ സെക്രട്ടറി മോഹനന്‍മാസ്റ്റര്‍ അനുകൂലായി പ്രതികരിച്ചു കഴിഞ്ഞു.

നേരത്തെ ഏക സിവില്‍ കോഡ് വിഷയത്തില്‍ ലീഗിനു വ്യത്യസ്ഥമായ നിലപാടുണ്ടായിരുന്നു. അന്നു യു ഡി എഫ് തീരുമാനത്തിന്റെ പേരില്‍ ലീഗ് വഴങ്ങി. ആര്യാടന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന്റെ പേരില്‍ നടത്താന്‍നിശ്ചയിച്ച പരിപാടി പോലും കോണ്‍ഗ്രസ് മുടക്കിയെന്നും എ കെ ബാലന്‍ പരഞ്ഞു.

കേരളീയം ധൂര്‍ത്താണെന്ന പ്രചാരണം വസ്തുത മനസ്സിലാക്കാതെയാണ്. ഇപ്പോള്‍ ചെലവഴിക്കുന്ന പണം ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest