Uae
സർക്കാരിന്റെ വാർഷിക യോഗങ്ങൾ ഇന്ന് അബൂദബിയിൽ ആരംഭിക്കും
500ൽ അധികം നേതാക്കൾ പങ്കെടുക്കും
അബൂദബി|യു എ ഇ ഗവൺമെന്റിന്റെ ഏഴാമത് വാർഷിക യോഗങ്ങൾ ഇന്ന് അബൂദബിയിൽ ആരംഭിക്കും. നവംബർ ആറ് വരെ നടക്കുന്ന സെഷനിൽ 500ൽ അധികം ഫെഡറൽ, പ്രാദേശിക നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് യോഗങ്ങൾ.
ദേശീയ മുൻഗണനകൾ നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്നതിനും ആഗോള സാമ്പത്തിക മാറ്റങ്ങൾക്കുള്ള രാജ്യത്തിന്റെ സന്നദ്ധത വർധിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ കാഴ്ചപ്പാടോടെയാണ് ഈ വർഷത്തെ യോഗങ്ങൾ നടക്കുന്നത്.
ദേശീയ മുൻഗണനകൾ നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്നതിനും ആഗോള സാമ്പത്തിക മാറ്റങ്ങൾക്കുള്ള രാജ്യത്തിന്റെ സന്നദ്ധത വർധിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ കാഴ്ചപ്പാടോടെയാണ് ഈ വർഷത്തെ യോഗങ്ങൾ നടക്കുന്നത്.
കുടുംബം, ദേശീയ സ്വത്വം, ആരോഗ്യം, സമ്പദ്്വ്യവസ്ഥ, നിക്ഷേപം, നിർമിത ബുദ്ധി (എ ഐ), സൈബർ സുരക്ഷ, പാർപ്പിടം എന്നിവ ഉൾപ്പെടെ 40-ൽ അധികം സെഷനുകൾ യോഗ അജണ്ടയിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന്, ഗതാഗതക്കുരുക്ക് തുടങ്ങിയ വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. പ്രതിസന്ധി, ദുരന്ത നിവാരണത്തിലുള്ള തയ്യാറെടുപ്പ് വർധിപ്പിക്കുന്നതിനായി ആദ്യമായി അഭ്യാസവും നടക്കും.
മന്ത്രിതല വികസന കൗൺസിൽ, അഞ്ച് എക്‌സിക്യൂട്ടീവ് കൗൺസിലുകൾ, സർക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള വിപുലമായ സംഭാഷണം എന്നിവയും സെഷനിൽ ഉൾപ്പെടും. “അന്താരാഷ്ട്ര പത്രസമ്മേളനം’ എന്ന പേരിൽ പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയും നടക്കും.
---- facebook comment plugin here -----






