International
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി മുന്നില്‍
മംദാനിയ്ക്ക് പുറമെ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ എന്നിവരാണ് മത്സരരംഗത്തുള്ളത്.
		
      																					
              
              
            ന്യൂയോര്‍ക്ക്|ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി മുന്നില്‍. മംദാനിയ്ക്ക് പുറമെ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ എന്നിവരാണ് മത്സരരംഗത്തുള്ളത്. നിലവില്‍ സ്റ്റേറ്റ് അംസബ്ലി അംഗമാണ് മംദാനി. മംദാനി, വാടക , ജീവിതച്ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് മുന്നോട്ട് വെക്കുന്നത്.
34 കാരനായ മംദാനി, ഉഗാണ്ടയിലാണ് ജനിച്ചത്, വളര്‍ന്നത് ന്യൂയോര്‍ക്ക് സിറ്റിയിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും ഉഗാണ്ടന്‍ എഴുത്തുകാരനും ഇന്ത്യന്‍ വംശജനുമായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയില്‍ അദ്ദേഹം കുമോയെ അട്ടിമറിച്ച് ജൂണില്‍ വിജയിച്ചിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



