Uae
അഭിമാനം വാനോളം; പതാക ദിനം ആചരിച്ച് രാജ്യം
പ്രസിഡന്റ് ഖസ്ർ അൽ ഹുസ്‌നിയിൽ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ദുബൈയിലെ ദി ഗേറ്റ് ബിൽഡിംഗിൽ
		
            അബൂദബി| പതാക ദിനത്തിൽ രാജ്യം ചതുവർണത്താൽ നിറഞ്ഞു. രാജ്യവ്യാപകമായി രാവിലെ 11 മണിക്കാണ് പതാക ഉയർത്തിയത്. പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ അബൂദബിയിലെ ഖസ്ർ അൽ ഹുസ്‌നിയിൽ ദേശീയ പതാക ഉയർത്തി. രാഷ്ട്രത്തിന്റെ യാത്രയെക്കുറിച്ച് ഓർക്കാനും നമ്മെ ഒന്നിപ്പിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പങ്കിട്ട ഉത്തരവാദിത്തം തിരിച്ചറിയാനും യു എ ഇയുടെ പുരോഗതിക്ക് തുടർന്നും ഊർജം പകരുന്ന ഭാവി തലമുറയിലേക്ക് ആത്മവിശ്വാസത്തോടെ നോക്കാനുമുള്ള അവസരമാണ് പതാക ദിനമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘവുമായി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയതും സൗഹൃദം പങ്കിട്ടതും ചടങ്ങിനിടെ ശ്രദ്ധേയമായി.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ “ദി ഗേറ്റ് ബിൽഡിംഗിൽ’ നടന്ന പതാക ദിനാഘോഷത്തിൽ പങ്കെടുത്തു. ഗവൺമെന്റ് ഓഫ് ദുബൈ മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബൈയാണ് ചടങ്ങ് സംഘടിപ്പിച്ചത്.ചടങ്ങിൽ, ദുബൈയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 150 വിദ്യാർഥികൾ പങ്കെടുത്തി. ദി ഗേറ്റ് ബിൽഡിംഗിൽ സ്ഥാപിച്ച 15 നിലകളുള്ള ഒരു കലാസൃഷ്ടി ചടങ്ങിന് മാറ്റുകൂട്ടി. സ്ഥാപക നേതാക്കളായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാനും ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂമും ദുബൈയിലെ അൽ ഖവാനീജിൽ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയുടെ ചിത്രമാണ് ഇതിലൂടെ പുനഃസൃഷ്ടിച്ചത്.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി തലവനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാൻ അബൂദബിയിലെ സായിദ് ഫൗണ്ടേഴ്സ് മെമ്മോറിയലിൽ പതാക ഉയർത്തി.
സ്ഥാപക പിതാക്കന്മാർ ഉയർത്തിയ യു എ ഇ ദേശീയ പതാക നേതൃത്വത്തിന്റെ ദർശനത്തിന്റെ തെളിവായി നിലനിൽക്കുമെന്ന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു.
ഷാർജ ഫ്ലാഗ് ഐലന്റിൽ നടന്ന പതാക ഉയർത്തലിന് ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി നേതൃത്വം നൽകി.റാസ് അൽ ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി അൽ ഖവാസിം കോർണിഷിൽ പതാക ഉയർത്തി. ചടങ്ങിൽ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഊദ് ബിൻ സഖർ അൽ ഖാസിമിയും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൗരന്മാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

പതാക ദിനം രാജ്യത്തിന്റെ ഐക്യത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണെന്ന് സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി പറഞ്ഞു. ദേശീയ പതാക രാജ്യത്തിന്റെ ഐക്യത്തിന്റെയും നമ്മുടെ ഹൃദയങ്ങളുടെ ബന്ധത്തിന്റെയും അഭിമാനത്തിന്റെയും അടയാളമാണെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി പറഞ്ഞു.
അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ സായിദ് നാഷണൽ മ്യൂസിയത്തിന് മുന്നിൽ ദേശീയ പതാക ഉയർത്തി.
അബൂദബിയിലെ വാഹത് അൽ കറാമയിൽ വികസന കാര്യങ്ങളുടെയും രക്തസാക്ഷികളുടെ കുടുംബങ്ങളുടെയും പ്രസിഡൻഷ്യൽ കോടതിയുടെ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ പതാക ഉയർത്തി.
അൽ ഐൻ അൽ ജാഹിലി കോട്ടയിൽ, മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്്യാൻ പതാക ഉയർത്തി. ദേശീയ പതാക രാജ്യത്തിന്റെ ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും ഏറ്റവും ഉന്നതമായ പ്രതീകമാണെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ ചെയർമാൻ സഖർ ഗോബാശ് പറഞ്ഞു. യു എ ഇ പതാക എപ്പോഴും രാജ്യത്തിന്റെ അഭിമാനം, അന്തസ്സ്, പുരോഗതി എന്നിവയെ പ്രതിനിധീകരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. യു എ ഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്്യാൻ സ്ഥാനമേറ്റതിന്റെ ഓർമ പുതുക്കിയാണ് എല്ലാ വർഷവും നവംബർ മൂന്നിന് ഈ ദിനം ആചരിക്കുന്നത്.

ആർ ടി എ
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) യു എ ഇ പതാക ദിനം ആഘോഷിച്ചു. മാതൃരാജ്യത്തോടുള്ള വിശ്വസ്തതയുടെ അഭിമാനകരമായ ദേശീയ പ്രതീകമായി ഈ അവസരം നിലകൊള്ളുന്നുവെന്ന് ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. മത്വർ അൽ തായർ, സി ഇ ഒമാർ, ഡയറക്ടർമാർ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പതാക ഉയർത്തിയത്.
ജി ഡി ആർ എഫ് എ
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് യു എ ഇ പതാക ദിനാചരണ പരിപാടി സംഘടിപ്പിച്ചു. അൽ ജാഫിലിയയിലെ ജി ഡി ആർ എഫ് എ മുഖ്യ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, ഡയറക്ടർ ജനറൽ ലഫ്റ്റനന്റ്ജനറൽ മുഹമ്മദ് അഹ്്മദ് അൽ മർറി, അസിസ്റ്റന്റ്ഡയറക്ടർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.
പതാക ദിനം ദേശീയ അഭിമാനം പ്രകടിപ്പിക്കാനും രാജ്യത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള പ്രതിബദ്ധത പുതുക്കാനുമുള്ള അവസരമാണെന്ന് ലഫ്റ്റനന്റ്ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അഭിപ്രായപ്പെട്ടു.
ഇന്റർനാഷണൽ പബ്ലിഷേഴ്സ് കോൺഫറൻസ്
ഷാർജ ബുക്ക് അതോറിറ്റി (എസ് ബി എ) സംഘടിപ്പിച്ച, ലോകത്തിലെ ഏറ്റവും വലിയ പ്രസാധക സമ്മേളനമായ ഇന്റർനാഷണൽ പബ്ലിഷേഴ്സ് കോൺഫറൻസ് യു എ ഇ പതാക ദിനം ആഘോഷിച്ചു. ഷാർജ എക്സ്പോ സെന്ററിൽ ഷാർജ ബുക്ക് അതോറിറ്റി സി ഇ ഒ അഹ്്മമ്മദ് ബിൻ റക്കദ് അൽ ആമിരി, വകുപ്പ് ഡയറക്ടർമാർ, ജീവനക്കാർ, എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള പ്രസാധകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം.
ലുലു
അബൂദബി ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് ചെയർമാൻ എം എ യൂസുഫലി, അബൂദബി പോലീസ് ഫസ്റ്റ് ഓഫീസർ താരിഖ് മുഹമ്മദ്, ലുലു ഗ്രൂപ്പ് ജീവനക്കാർ എന്നിവർ ചേർന്ന് യു എ ഇ ദേശീയ പതാക ഉയർത്തി. യു എ ഇയിലെ ലുലു റീജിയണൽ ഓഫീസുകളും യു എ ഇ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പതാക ദിനം ആചരിച്ചു. വൈസ് പ്രസിഡന്റ്പ്രദീപ് നെന്മാറ ദേശീയ പതാക ഉയർത്തി. ഇന്ത്യയും യു എ ഇയും തമ്മിലുള്ള നിലനിൽക്കുന്ന പങ്കാളിത്തത്തിനും ആഴത്തിലുള്ള സൗഹൃദത്തിനും ഈ പതാക സാക്ഷ്യം വഹിക്കുന്നതായി ഭാരവാഹികൾ ഓർമിപ്പിച്ചു.

    ---- facebook comment plugin here -----						