Techno
ഗൂഗിള്‍ പിക്സല്‍ ബഡ്സ് എ-സീരീസ് ഇനി ഇന്ത്യന്‍ വിപണിയിലും
പിക്സല്‍ ബഡ്സ് എ-സീരീസിലെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ബാറ്ററിയാണ്. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മൂന്ന് മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കും.
ന്യൂഡല്‍ഹി| ഗൂഗിള്‍ പിക്സല്‍ ബഡ്സ് എ-സീരീസ് ഇയര്‍ബഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 2019ല്‍ പുറത്തിറക്കിയ പിക്‌സല്‍ ബഡ്‌സിന്റെ പുതിയ എഡിഷനാണിത്. ഇയര്‍ബഡുകള്‍ ക്ലിയര്‍ലി വൈറ്റ് എന്ന കളര്‍ ഓപ്ഷനില്‍ മാത്രമാണ് വിപണിയിലെത്തുന്നത്. പിക്സല്‍ ബഡ്സ് എ-സീരീസിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ബാറ്ററി ലൈഫ് ആണ്. ചാര്‍ജിംഗ് കേസ് ഉപയോഗിച്ച് 24 മണിക്കൂര്‍ പ്ലേബാക്ക് സമയം നല്‍കുമെന്നാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്. 9,999 രൂപയാണ് ഗൂഗിള്‍ പിക്സല്‍ ബഡ്സ് എ-സീരീസിന്റെ വില.
പിക്സല്‍ ബഡ്സ് എ-സീരീസ് കസ്റ്റം രൂപകല്‍പ്പന ചെയ്ത 12 എംഎം ഡൈനാമിക് ഡ്രൈവറുകളുമായാണ് വിപണിയിലെത്തുന്നത്. ബാസ് ബൂസ്റ്റ്, വ്യക്തമായ ശബ്ദം, ഐപിഎക്സ് 4 റേറ്റുചെയ്ത വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷന്‍, പാസ്സീവ് നോയ്സ് റീഡക്ഷന്‍, ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് എന്നിവയാണ് ഇയര്‍ ബഡ്‌സിന്റെ സവിശേഷതകള്‍. പിക്സല്‍ ബഡ്സ് എ-സീരീസ് ടിഡബ്ല്യൂഎസ് ഇയര്‍ഫോണുകള്‍ അഡാപ്റ്റീവ് സൗണ്ടിനൊപ്പമാണ് വരുന്നത്. ഇത് സൗണ്ട് കൂട്ടാനും കുറയ്ക്കാനും സഹായിക്കും.
ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ 40-ലധികം ഭാഷകള്‍ക്ക് തത്സമയ വിവര്‍ത്തനം നല്‍കാന്‍ കഴിയുന്നതാണ്. പിക്സല്‍ ബഡ്സ് എ-സീരീസിലെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ബാറ്ററിയാണ്. ഒറ്റ ചാര്‍ജില്‍ അഞ്ച് മണിക്കൂര്‍ പ്ലേബാക്ക് സമയം അല്ലെങ്കില്‍ ചാര്‍ജിംഗ് കേസ് ഉപയോഗിച്ച് 24 മണിക്കൂര്‍ വരെ നല്‍കുന്നതാണ്. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മൂന്ന് മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.




