Connect with us

Kerala

പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്; ഡീന്‍ കുര്യാക്കോസ് എം പിക്ക് അറസ്റ്റ് വാറന്റ്

പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് എം പിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

Published

|

Last Updated

ഇടുക്കി | ഡീന്‍ കുര്യാക്കോസ് എം പിക്ക് അറസ്റ്റ് വാറന്റ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിലാണ് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് എം പിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

2018-ല്‍ ഷൊര്‍ണൂരില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ റോഡ് ഉപരോധിക്കുകയും പോലീസുകാരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചുവെന്നുമാണ് കേസ്. ഷൊര്‍ണൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഷൊര്‍ണൂരിലെ അന്നത്തെ എം എല്‍ എക്കെതിരെ ഉയര്‍ന്ന സ്ത്രീപീഡന പരാതിയില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കേസ് ഫെബ്രുവരി രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

 

Latest