Connect with us

Kerala

തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി

മേനംകുളത്തും കോവളത്തുമാണ് തീപിടിത്തമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ തീപിടിത്തം. മേനംകുളത്തും കോവളത്തുമാണ് തീപിടിത്തമുണ്ടായത്. മേനംകുളത്ത് വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള കാടുപിടിച്ച പ്രദേശത്താണ് തീ പടര്‍ന്നുപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

വനിതാ ബറ്റാലിയന്‍ ക്യാമ്പിന് സമീപമുള്ള പ്രദേശത്താണ് ഇന്ന് ഉച്ചയോടെ തീ പടര്‍ന്നത്. സമീപത്തായി ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റ് സ്ഥിതിചെയ്യുന്നുണ്ടെങ്കിലും അധികൃതരുടെയും അഗ്നിശമന സേനയുടെയും ജാഗ്രതയോടെയുള്ള ഇടപെടല്‍ വന്‍ ദുരന്തമൊഴിവാക്കി. പ്രദേശത്തെ സ്‌കൂള്‍, കോളജ്, ഐ ടി ഐ എന്നിവിടങ്ങളില്‍ നിന്ന് മുന്‍കരുതല്‍ നടപടിയായി വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ടെക്നോപാര്‍ക്ക്, ചാക്ക തുടങ്ങിയ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള എട്ടോളം അഗ്നിശമന സേനാ യൂണിറ്റുകളാണ് തീയണയ്ക്കാനായി സ്ഥലത്തെത്തിയത്.

കോവളത്ത് രണ്ടേക്കറോളം ഭൂമി കത്തിനശിച്ചു. പരിസരത്തുള്ള വീട്ടുകാരെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.