Kerala
പോക്സോ കേസില്‍ അപൂര്‍വ നടപടി: കണ്ണൂരില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം
സാധാരണഗതിയില്‍ പോക്സോ കേസുകളില്‍ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യാറുള്ള പതിവിന് വിരുദ്ധമായ നടപടിയാണിത്.
കണ്ണൂര്‍ | ഏഴ് വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ പ്രതിക്ക് കോടതി സ്വന്തം ജാമ്യം അനുവദിച്ചു. കണ്ണൂര്‍ കതിരൂര്‍ സ്വദേശി കെ. മില്‍ജാദിനെയാണ് തലശ്ശേരി പോക്സോ കോടതി ജാമ്യത്തില്‍ വിട്ടത്.
സാധാരണഗതിയില്‍ പോക്സോ കേസുകളില്‍ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യാറുള്ള പതിവിന് വിരുദ്ധമായ നടപടിയാണിത്. വിവാഹ ചടങ്ങിന് എത്തിയ പെണ്‍കുട്ടികളെയായിരുന്നു പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. മിഠായി നല്‍കി കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
കുട്ടികളുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കെതിരെ കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി ഇയാളെ സ്വന്തം ജാമ്യത്തില്‍ വിട്ടത്. പോലീസ് മര്‍ദിച്ചുവെന്ന ആരോപണം പ്രതി കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പ്രതിയെ മര്‍ദിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.




