Kerala
ആർപ്പുവിളികളോടെ സഞ്ജുവിന് സ്വീകരണം; വഴിയൊരുക്കി സൂര്യകുമാർ
ഗ്രീന്‍ഫീല്‍ഡ് (ദി സ്പോര്‍ട്സ് ഹബ്) സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് മത്സരം.
തിരുവനന്തപുരം | ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്ത്യ ന്യൂസിലാന്‍ഡ് ടീമുകള്‍ തിരുവനന്തപുരത്ത് എത്തി. ഗ്രീന്‍ഫീല്‍ഡ് (ദി സ്പോര്‍ട്സ് ഹബ്) സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് മത്സരം. മത്സരത്തിനായി എത്തിയ ഇരു ടീമുകള്‍ക്കും വിമാനത്താവളത്തില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരമാണ് ശനിയാഴ്ചത്തേത്. ദേശീയ ടീമിനൊപ്പം ഇത് രണ്ടാം തവണയാണ് സഞ്ജു സ്വന്തം നാടായ തിരുവനന്തപുരത്ത് കളിക്കാനെത്തുന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രത്യേക വിമാനത്തില്‍ വിശാഖപട്ടണത്ത് നിന്ന് ടീമുകള്‍ തിരുവനന്തപുരത്ത് എത്തിയത്. കെസിഎ ഭാരവാഹികളുടെ നേതൃത്വത്തില്‍ മികച്ച സ്വീകരണമാണ് നല്‍കിയത്.
വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വന്ന സഞ്ജുവിനായി ആരാധകർ ആർപ്പു വിളിച്ചു. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ‘വഴിയൊരുക്കിയാണ്’ സഞ്ജുവിനെ സ്വീകരിച്ചത്.





