National
ഭർത്താവിന്റെ മർദ്ദനത്തിൽ ഡൽഹി പോലീസ് സ്വാറ്റ് കമാൻഡോ കൊല്ലപ്പെട്ടു
2023-ലാണ് ഇരുവരും വിവാഹിതരായത്.
ന്യൂഡല്‍ഹി| ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. ഡൽഹി പോലീസ് സ്വാറ്റ് കമാൻഡോ കാജൽ ചൗധരി (24)യാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രതിരോധ വകുപ്പിലെ ക്ലര്‍ക്കായ അങ്കുറുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജനുവരി 22നാണ് സംഭവം. കാജലിനെ തലക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ ഭർത്താവിനെതിരെ കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2022-ലാണ് കാജൽ ഡൽഹി പോലീസിൽ നിയമിതയായത്. 2023-ലാണ് ഇരുവരും വിവാഹിതരായത്. ദമ്പതികൾക്ക് ഒന്നര വയസുള്ള മകനുണ്ട്.
---- facebook comment plugin here -----




