Connect with us

Kerala

നെന്മാറ ഇരട്ടക്കൊല: സുധാകരന്റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം

പണം ഉടൻ സുധാകരന്റെ കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാനാണ് തീരുമാനം

Published

|

Last Updated

പാലക്കാട്|  നെന്മാറയിൽ ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് പണം അനുവദിച്ചത്‌. പണം ഉടൻ സുധാകരന്റെ കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാനാണ് തീരുമാനം.സര്‍ക്കാര്‍ സുധാകരന്റെ കുടുംബത്തിന് സംരക്ഷണവും സഹായങ്ങളും നല്‍കാത്തതില്‍ കുടുംബം നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചത്.

2025 ജനുവരി 27-നാണ് പോത്തുണ്ടി ബോയന്‍ കോളനിയില്‍ ലക്ഷ്മി (75), മകന്‍ സുധാകരന്‍ (56) എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടത്. അയല്‍വാസിയായ ചെന്താമര (57) എന്നയാളാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ചെന്താമര. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ സുധാകരനെയും അമ്മയെയും ആക്രമിച്ചത്.

Latest