Kerala
ആറ് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം: 54 വയസ്സുകാരന് 14 വർഷം കഠിനതടവ്
പിഴത്തുക അതിജീവിതക്ക് നൽകാനും നിർദ്ദേശമുണ്ട്
ചാവക്കാട് | ആറ് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 54 വയസ്സുകാരന് 14 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ റഷീദ് (54) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പിഴ അടക്കാത്ത പക്ഷം ഏഴുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അതിജീവിതക്ക് നൽകാനും നിർദ്ദേശമുണ്ട്. 2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും മുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
---- facebook comment plugin here -----




