Connect with us

Kerala

ലുലു മാളിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി

പ്രതിയുടെ ബാഗില്‍ നിന്ന് 38.920 ഗ്രാം എംഡിഎംഎ, 1,39,000 രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തി

Published

|

Last Updated

കോഴിക്കോട്| ലുലു മാളിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. സംഭവത്തില്‍ നല്ലളം സ്വദേശി കിളിച്ചേരിപറമ്പില്‍ ടി കെ ഹൗസില്‍ സാജിദ് ജമാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനാല്‍ സ്ഥാപനം തുറക്കാനാകുന്നില്ലെന്ന് ജീവനക്കാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസെത്തി കാറിന്റെ ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടമസ്ഥര്‍ വന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന് സുസുകിയിലെ ജീവനക്കാരോട് നിര്‍ദേശിച്ച് പോലീസ് പോയി.

ഉച്ചയോടെ കാര്‍ എടുക്കാന്‍ വന്നയാളോട് സ്ഥാപനത്തിലെ ജീവനക്കാര്‍ സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിന് തയ്യാറാകാതെ കാറെടുത്ത് പോയി. ഇക്കാര്യം സ്ഥാപനത്തിലെ ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. ഇതോടെ കണ്‍ട്രോള്‍ റൂം പോലീസ് വാഹനം പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയുടെ ബാഗില്‍ നിന്ന് 38.920 ഗ്രാം എംഡിഎംഎ, 1,39,000 രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

---- facebook comment plugin here -----

Latest