Connect with us

Kerala

വൈജാത്യങ്ങള്‍ക്കപ്പുറത്തുള്ള സാഹോദര്യമാണ് ബലി പെരുന്നാളിന്റെ മഹത്വം: കേരള മുസ്‌ലിം ജമാഅത്ത്

സ്‌നേഹവും പരസ്പര സഹകരണവും വഴി സ്രഷ്ടാവിലേക്കടുക്കാനുള്ള നിരന്തരമായ പരിശീലനമാണ് വിശ്വാസികള്‍ പെരുന്നാളിലൂടെ നേടിയെടുക്കുന്നത്.

Published

|

Last Updated

മലപ്പുറം | ഏതവസരത്തിലും ത്യാഗവും സഹനവും ഉന്നത മൂല്യമായി ചേര്‍ത്തുപിടിച്ച് വൈജാത്യങ്ങളിലൂടെ സാധ്യമാക്കുന്ന സാഹോദര്യവും മാനവികതയുമാണ് ബലിപെരുന്നാളിന്റെ മഹത്വമെന്ന് വിശ്വാസി സമൂഹം തിരിച്ചറിയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയും ജനറല്‍ സെക്രട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫിയും പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

സ്‌നേഹവും പരസ്പര സഹകരണവും വഴി സ്രഷ്ടാവിലേക്കടുക്കാനുള്ള നിരന്തരമായ പരിശീലനമാണ് വിശ്വാസികള്‍ പെരുന്നാളിലൂടെ നേടിയെടുക്കുന്നത്. എല്ലാത്തരം ആര്‍ഭാടങ്ങളില്‍ നിന്നും വിട്ടുനിന്ന് ആലംബഹീനര്‍ക്ക് അത്താണിയായി സര്‍വശക്തന്റെ പ്രീതിയിലായിരിക്കണം പെരുന്നാളാഘോഷം. സ്‌നേഹോഷ്മളമായ പാരസ്പര്യത്തിന്റെ വിളംബരപ്പെടുത്തലായി പെരുന്നാളാഘോഷത്തെ കാണാന്‍ നമുക്കാവണം.

അനുദിനം വിദ്വേഷം വിതറുന്നവര്‍ക്കും ജീര്‍ണതകളുടെ ഉപാസകര്‍ക്കും വീണ്ടുവിചാരത്തിന്റെ സന്ദേശം പകരുന്നതാകട്ടേ നമുക്കീ ബലി പെരുന്നാള്‍. എല്ലാവര്‍ക്കും സ്‌നേഹത്തില്‍ ചാലിച്ച സന്തോഷപ്പെരുന്നാള്‍ ആശംസിക്കുന്നു.

 

Latest