Connect with us

Saudi Arabia

32 വര്‍ഷത്തിന് ശേഷം ആദ്യ വിമാനം സഊദിയില്‍ നിന്നും തായ്‌ലന്‍ഡിലേക്ക് പറന്നു

ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും ആഴ്ചയില്‍ മൂന്ന് വീതം വിമാനങ്ങളാണ് നേരിട്ട് സര്‍വീസ് നടത്തുക

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയും തായ്ലാന്‍ഡും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചതോടെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം തിങ്കളാഴ്ച ജിദ്ദയില്‍ നിന്നും ആദ്യ വിമാനം തായ്‌ലാന്‍ഡിലേക്ക് പറന്നുയര്‍ന്നു.

ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും ആഴ്ചയില്‍ മൂന്ന് വീതം വിമാനങ്ങളാണ് നേരിട്ട് സര്‍വീസ് നടത്തുക .തായ് എയര്‍വേസ് (തായ്) മെയ് ആദ്യവാരത്തിലാണ് സഊദിയിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുക .ആദ്യ വിമാന ലോഞ്ചിങ് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ അല്‍ഫുര്‍സാന്‍ ലോഞ്ചില്‍ നടന്നു , ചടങ്ങില്‍ ജിദ്ദയിലെ തായ് കോണ്‍സല്‍ ജനറല്‍ സൊറാജാക്ക് . സഊദിയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് എസ്സാം അഖോബാനി മറ്റ് മുതിര്ന്ന സഊദി ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഈ വര്‍ഷം ജനുവരിയില്‍ തായ് പ്രധാനമന്ത്രിയുടെ സഊദി സന്ദര്‍ശന വേളയിയില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടി കാഴ്ച്ച നടത്തിയിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത പ്രസ്താവനയിലൂടെ നയതന്ത്രബന്ധം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചത്

സഊദിയും തായ്ലന്‍ഡും തമ്മിലുള്ള നയതന്ത്ര ബന്ധം അംബാസഡര്‍മാരുടെ തലത്തിലേക്ക് ഉയര്‍ത്താനും സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കാനും സംയുക്ത നിക്ഷേപ മേഖലകള്‍ പര്യവേക്ഷണം ചെയ്യാനും സമ്മതിച്ചതിന് പിന്നാലെയാണ് സഊദി എയര്‍ലൈന്‍സിന്റെ പുതിയ സര്‍വ്വീസുകളുടെ പ്രഖ്യാപനം വന്നത്.

ബാങ്കോക്കിന് പുറമെ ,ചിക്കാഗോ, ബാഴ്സലോണ, മലാഗ, മാരാകേഷ്, മോസ്‌കോ, ബീജിംഗ്, സിയോള്‍, ആംസ്റ്റര്‍ഡാം, എന്റബെ എന്നിവിടങ്ങളില്‍ നേരിട്ടുള്ള ഫ്‌ലൈറ്റുകളുള്ള 10 പുതിയ സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് സഊദിയ വിമാന കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു .ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുക വഴി സഊദി അറേബ്യയില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളുടെ വരവിനായി തായ്ലന്‍ഡ് കാത്തിരിക്കുകയാണ്

 

Latest