സയൻസ് സ്ലാം
ഭൂമി കറക്കത്തിന്റെ വേഗമേറി; ദിവസത്തിന് സമയം കുറയുന്നു!
എത്ര പെട്ടെന്നാണ് ദിവസം തീർന്നുപോയതെന്ന ആശങ്കയിൽ കഴമ്പുണ്ടെന്നാണ് ശാസ്ത്ര ലോകത്ത് നിന്നുള്ള പുതിയ വിവരം. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇതിനാൽ ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്ന് ഗവേഷകർ പറയുന്നു.

നേരം തികയാതിരിക്കുമ്പോൾ മനുഷ്യർ പരിതപിക്കുന്ന കാര്യമുണ്ട്. ഇപ്പോൾ ദിവസത്തിന് 24 മണിക്കുറില്ലേയെന്ന്. എത്ര പെട്ടെന്നാണ് ദിവസം തീർന്നുപോയതെന്ന്. ഈ ആശങ്കയിൽ കഴമ്പുണ്ടെന്നാണ് ശാസ്ത്ര ലോകത്ത് നിന്നുള്ള പുതിയ വിവരം. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇതിനാൽ ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്ന് ഗവേഷകർ പറയുന്നു.
ഭൂമിയുടെ ഭ്രമണം സാധാരണയേക്കാൾ വേഗമുള്ളതാണ്. തത്ഫലമായി, ഒരു ദിവസത്തിന്റെ ദൈർഘ്യം നിലവിൽ 24 മണിക്കൂർ സമയത്തേക്കാൾ അൽപ്പം കുറവാണ്. ഈ മാറ്റത്തിന്റെ കണക്ക് കാലാകാലങ്ങളിൽ ഒരു നിമിഷം പിന്നോട്ടാക്കണോയെന്നും ലോകത്തെ കൃത്യസമയത്ത് ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി തിരികെ കൊണ്ടുവരുമോ എന്നും ലോക ടൈം കീപ്പർമാർ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. 2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2020 ജൂലൈ 19നാണ് 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത് എന്നതും ശ്രദ്ധേയമാണ്.
നെഗറ്റീവ് ലീപ്പ് സെക്കൻഡ് പ്രകാരം ഒരു ദിവസത്തിൽ 1.4602 മില്ലിസെക്കൻഡാണ് കുറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഗ്രീൻലാൻഡിലെയും അന്റാർട്ടിക്കയിലെയും ഹിമാനികളും ഹിമപാളികളും അതിവേഗത്തിൽ ഉരുകുന്നത് ഭൂമിയുടെ ഭ്രമണത്തെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. കോർഡിനേറ്റഡ് യൂനിവേഴ്സൽ ടൈമുമായി ഘടികാരങ്ങൾ വിന്യസിക്കാൻ ഒരു നെഗറ്റീവ് ലീപ്പ് സെക്കൻഡ് ആവശ്യമായി വരുമെന്നും പഠനം സൂചിപ്പിക്കുന്നു.
അതേസമയം, നേരത്തെയുള്ള ചില കണക്കുകൾ പ്രകാരം ഒരു ദിവസം തന്നെ 24 മണിക്കൂറിലേറെ സമയമെടുത്ത് പൂർത്തിയാക്കിയ ചരിത്രവും ഉണ്ട്. ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗം ഇനിയും കൂടിയേക്കാമെന്നും വിദഗ്ധർ പ്രവചിക്കുന്നുണ്ട്. ഒരു ദിവസം 24 മണിക്കൂര്‍ എന്നതില്‍ നിന്നും കുറയുകയാണ് എന്നതാണ് വിവിധ കണക്കുകള്‍ ഉപയോഗിച്ച് ഈ ശാസ്ത്രകാരന്മാര്‍ വാദിക്കുന്നത്.
ഒരു മണിക്കൂര്‍ എന്നത് അറുപത് മിനുട്ടാണെന്നത് എല്ലാവര്‍ക്കും അറിയാം. ഇങ്ങനെ 24 മണിക്കൂറുകളാണ് നമ്മുടെ ഭൂമി ഒരു ഭ്രമണം പൂര്‍ത്തിയാക്കാനെടുക്കുന്നത്. ഇത് തന്നെയാണ് എത്രയോ കാലമായി മനുഷ്യന്‍ സമയം കണക്കിലാക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഒരു മിനുട്ട് 60 സെക്കൻഡ് എന്നത് 59 സെക്കൻഡായി കുറക്കണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയെന്നാണ് പറയുന്നത്.
ഒരു ദിവസം 24 മണിക്കൂര്‍ എന്നതില്‍ നിന്നും കുറയുകയാണെന്നതാണ് വിവിധ കണക്കുകള്‍ ഉദ്ധരിച്ച് ഈ ശാസ്ത്രകാരന്മാര്‍ വാദിക്കുന്നത്. 24 മണിക്കൂർ ദൈനംദിന ഭ്രമണം ഗണ്യമായി കുറയുകയും ദിവസത്തിലെ സമയത്തിൽ കുറവ് വരുകയും ചെയ്തിട്ടുണ്ടെന്നാണ് ഇവരുടെ പ്രധാന വാദം. പല ദിവസങ്ങളിലും 23 മണിക്കൂർ 59 മിനുട്ട് 59.9998927 സെക്കൻഡ് മാത്രമേ നീണ്ടുനിൽക്കുന്നുള്ളൂ. അത്തരം കുറവ് അസാധാരണയാണെന്നും ചില പ്രതിഭാസങ്ങളെ ആശ്രയിച്ച് ഈ വേഗം മാറുന്നുണ്ടെന്നുമാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.