Bahrain
കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബഹ്‌റൈനും ഇസ്രായേലും അംഗീകരിച്ചു
കരാര്‍ നവംമ്പര്‍ ഒന്ന് മുതല്‍ പ്രാബല്ല്യത്തില്‍ വരും.

മനാമ | ഇസ്രായേലും ബഹ്റൈനും കൊറോണ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഗ്രീന്‍ പാസുകളും പരസ്പരം അംഗീകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചതായി ഇസ്രായേല്‍ ആരോഗ്യമന്ത്രി നിറ്റ്സാന്‍ ഹൊറോവിറ്റ്സ് അറിയിച്ചു.കരാര്‍ നവംമ്പര്‍ ഒന്ന് മുതല്‍ പ്രാബല്ല്യത്തില്‍ വരും. യുഎഇയുമായി സമാനമായ കരാറില്‍ ഒപ്പ് വെച്ചതിന് തൊട്ടുപിറകെ യാണ്പുതിയ കരാര്‍ നിലവില്‍ വന്നിരിക്കുന്നത്,
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബഹ്‌റൈനും ഇസ്രായേലും അംഗീകരിച്ചേതോടെ, വാണിജ്യ- ടൂറിസം മേഖലയില്‍ സമ്പദ്വ്യവസ്ഥയില്‍ വന്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതായി ഇസ്രായേലി വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി ട്വീറ്റ് ചെയ്തു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് 2020 നവംബറിലാണ് ഇസ്രായേല്‍ – ബഹ്‌റൈന്‍ ബന്ധം വീണ്ടും പുന:സ്ഥാപിച്ചത്