Connect with us

Kerala

അഞ്ച് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ അമ്മയെ കോടതി വെറുതെ വിട്ടു

സമീറ കുറ്റം ചെയ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

Published

|

Last Updated

കോഴിക്കോട് | പയ്യാനക്കലില്‍ അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മയെ കോടതി വെറുതെ വിട്ടു. 2021 ജൂലൈ ഏഴിന് നടന്ന സംഭവത്തിലാണ് അമ്മ സമീറയെ കോഴിക്കോട് പോക്‌സോ കോടതി വെറുതെ വിട്ടത്. സമീറ കുറ്റം ചെയ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

സമീറ മാനസിക അസ്വസ്ഥത മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് എടുത്തായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നേര്‍ത്ത തൂവാലകൊണ്ടോ, തുണികൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് തെളിഞ്ഞിരുന്നു.

പയ്യാനക്കല്‍ ബീച്ച് ചാമുണ്ഡിവളപ്പില്‍ നവാസ്, സമീറ ദമ്പതികളുടെ മകള്‍ ആയിഷ റനയാണ് മരിച്ചത്.