Connect with us

National

രാജ്യത്തെ പ്രതിഭകളെ അടിച്ചമര്‍ത്തി, സ്വകാര്യ മേഖലയെ വളരാന്‍ അനുവദിച്ചില്ല; പുതിയ ഇന്ത്യ പുതിയ ചിന്താഗതിയിലാണ്: പ്രധാനമന്ത്രി

ഇന്ത്യയുടെ നയം സുസ്ഥിരവും പ്രവചനാതീതവും ഭാവിയുക്തവുമാണെന്നും പ്രധാനമന്ത്രി

Published

|

Last Updated

വഡോദര|  പുരോഗതിയുടെ ഒരു പ്രധാന വശം ചിന്താഗതിയുടെ മാറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന് മാത്രമേ എല്ലാം അറിയൂ എന്നും എല്ലാം തങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നുമുള്ള ചിന്താഗതിയില്‍ വളരെക്കാലമായി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ചിന്താഗതി രാജ്യത്തെ പ്രതിഭകളെ അടിച്ചമര്‍ത്തി, സ്വകാര്യമേഖലയെ വളരാന്‍ അനുവദിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഏതാനും സബ്സിഡികള്‍ നല്‍കി ഉല്‍പ്പാദന മേഖലയെ സജീവമാക്കി നിര്‍ത്താനാണ് മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചത്. ഈ ചിന്ത ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയില്‍ ഇന്ത്യയിലെ നഷ്ടത്തിലേക്ക് നയിച്ചു. അസംസ്‌കൃത വസ്തുക്കള്‍, വൈദ്യുതി/ജലവിതരണം എന്നിവയുടെ ആവശ്യകതയില്‍ ഉറപ്പാക്കുന്നതിന് ഉറച്ച നയമോ ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഇപ്പോള്‍, പുതിയ ഇന്ത്യ ഒരു പുതിയ ചിന്താഗതിയിലാണ്. പുതിയ തൊഴില്‍ സംസ്‌കാരത്തിലും പ്രവര്‍ത്തിക്കുകയാണ്. പഴയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇന്ന് ഇന്ത്യയുടെ നയം സുസ്ഥിരവും പ്രവചനാതീതവും ഭാവിയുക്തവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കാന്‍ യൂറോപ്യന്‍ വിമാനനിര്‍മാതാക്കളിലെ  എയര്‍ബസും ടാറ്റയുടെ പ്രതിരോധനിര്‍മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസും കൈകോര്‍ക്കുന്ന പദ്ധതിത് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

ഗുജറാത്തിലെ വഡോദരയിലാണ് പദ്ധതി. ഇതോടെ സൈനിക ഗതാഗത വിമാനങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും അംഗമാകും.പ്രധാനമന്ത്രി മോദിക്ക് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ ഉപഹാരം നല്‍കി. 40 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. ബാക്കി കയറ്റുമതിക്കാണ് ഉദ്ദേശിക്കുന്നത്.

 

Latest