Connect with us

Kerala

മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാന്‍ പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല; ആരോപണങ്ങള്‍ തള്ളിക്കളയുന്നു: വി ശിവന്‍കുട്ടി

മൂന്നാം പിണറായി സര്‍ക്കാര്‍ വരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന് കേരള ജനതയോട് സംസാരിക്കാന്‍ പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരള രാഷ്ട്രീയത്തില്‍ മുമ്പും നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ ചെറുതും വലുതുമായ ഓരോ കാര്യങ്ങളും മുഖ്യമന്ത്രിക്കു നേരെ തിരിക്കുകയാണ്. ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നും ജനം തിരിച്ചറിയുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

സിപിഎം ഇതുവരെ പി ആര്‍ ഏജന്‍സിയുടെ സഹായത്തോടെ വളര്‍ന്നു വന്ന പാര്‍ട്ടിയല്ല. അതുകൊണ്ടു തന്നെ പി ആര്‍ ഏജന്‍സിയുടെ ആവശ്യമേ ഞങ്ങള്‍ക്കില്ല. ഏതെല്ലാം തരത്തിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രശ്നങ്ങള്‍ വളച്ചൊടിച്ച് മുഖ്യമന്ത്രിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും എതിരെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അന്‍വര്‍ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കിയതാണ്. അതിനെ പെരുമഴയത്തുണ്ടാകുന്ന കുമിള പോലെ കണ്ടാല്‍ മതി എന്നും അദ്ദേഹം പറഞ്ഞു. മൂന്നാം പിണറായി സര്‍ക്കാര്‍ വരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഹിന്ദുവിന്റെ വിഷയം തള്ളിക്കളയുന്നു. ബാക്കി കാര്യം അവര്‍ തന്നെ വിശദീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Latest