Connect with us

National

പ്രചാരണം 'വോട്ട് ചോരി'യിൽ ഒതുങ്ങി; രാഹുൽ അവസാന ഘട്ടത്തിൽ സജീവമായില്ല; കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണങ്ങൾ പലത്

70 സീറ്റുകളിൽ മത്സരിച്ചപ്പോൾ ഒരൊറ്റ സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. നാല് സീറ്റുകളിൽ ലീഡ് ചെയ്യുന്നുമുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിൽ തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും നേടാനാകാതെ ദയനീയ പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് കനത്ത തോൽവിയാണ് ബീഹാറിലും ഏറ്റുവാങ്ങിയത്. 70 സീറ്റുകളിൽ മത്സരിച്ചപ്പോൾ ആറ് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ഇത് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശം ബിഹാർ തെരഞ്ഞെടുപ്പ് ഫലമായി കണക്കാക്കുന്നു. ബിജെപി, ജനതാദൾ, ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) എന്നിവരോടാണ് കോൺഗ്രസ് അടിയറവ് പറഞ്ഞത്.

മുൻ എഐഎംഐഎം നേതാവ് കമറുൾ ഹോദയുടെ പിൻബലത്തിൽ കിഷൻഗഞ്ച്, വാൽമീകി നഗർ, ചൻപട്ടിയ, ഫോർബ്സ്ഗഞ്ച്, അരരിയ, മണിഹാർ എന്നിവിടങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്.

പാർട്ടിയുടെ അഹങ്കാരവും വോട്ടർമാരുമായുള്ള ബന്ധമില്ലായ്മയുമാണ് ഈ തോൽവിക്ക് കാരണമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. രാഹുൽ ഗാന്ധി പ്രചാരണ രംഗത്ത് നിന്ന് ദീർഘനാൾ വിട്ടുനിന്നത് ഈ വികാരത്തിന് അടിവരയിടുന്നു. ഓഗസ്റ്റിൽ അദ്ദേഹം നടത്തിയ ‘വോട്ട് അധികാർ യാത്ര’ കടന്നുപോയ 110 മണ്ഡലങ്ങളിലും കോൺഗ്രസ് തകർന്നു എന്നതാണ് ദയനീയം. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് നടത്തുന്ന ‘വോട്ട് മോഷണ’ത്തെക്കുറിച്ച് (വോട്ട് ചോരി) വോട്ടർമാരെ ബോധവൽക്കരിക്കാനും, ജെഡിയുവിനെയും കാലാകാലം മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്ന നിതീഷ് കുമാറിനെ പുറത്താക്കാനും ലക്ഷ്യമിട്ടായിരുന്നു യാത്ര. എന്നാൽ യാത്ര അവസാനിച്ചതോടെ രാഹുൽ ഗാന്ധി അപ്രത്യക്ഷനാവുകയാണ് ഉണ്ടായത്.

രാഹുലിന്റെ അഭാവവും, ബിഹാറിൻ്റെ വികസനത്തിനോ ഏകദേശം 50 ലക്ഷത്തോളം വരുന്ന തൊഴിൽ രഹിതരായ യുവാക്കൾക്ക് ജോലി നൽകുന്നതിനോ വ്യക്തമായ പദ്ധതികളില്ലാത്തതും വോട്ടർമാരെ നിരാശരാക്കിയെന്ന് വേണം കരുതാൻ. തൊഴിലിനും അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതിയുണ്ടെന്ന് വാഗ്ദത്വം ചെയ്ത ബിജെപിയിലേക്ക് വോട്ടർമാർ തിരിയാൻ ഇതും കാരണമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി 14 റാലികളിൽ പങ്കെടുത്തും ഏഴ് തവണ ബിഹാറിൽ സന്ദർശനം നടത്തിയും പ്രചാരണത്തിൽ മുന്നിൽ നിന്നു. അമിത് ഷായും സജീവമായിരുന്നു. കൂടാതെ യോഗി ആദിത്യനാഥ് ഡസനിലധികം പ്രസംഗങ്ങൾ നടത്തി. എന്നാൽ 16 ദിവസത്തിനുള്ളിൽ 23 ജില്ലകളിലായി 1,300 കിലോമീറ്ററിലധികം യാത്ര ചെയ്ത് രാഹുൽ വോട്ടർമാരുമായി സംവദിച്ചുവെങ്കിലും പിന്നീട് പ്രചാരണ രംഗത്ത് നിന്ന് ഉൾവലിഞ്ഞത് തിരിച്ചടിയായി.

ബിജെപി അവരുടെ വൻതോക്കുകളെ അണിനിരത്തിയപ്പോൾ, തേജസ്വി യാദവും രാഹുൽ ഗാന്ധിയും ഒരുമിച്ച് വേദിയിൽ വരുന്നത് മഹാഗത്ബന്ധന് അനിവാര്യമായിരുന്നു. എന്നാൽ പ്രതികരിക്കാൻ കോൺഗ്രസ് വൈകി. ആദ്യഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മുൻപ് ഒക്ടോബർ 29-ന് മാത്രമാണ് ഇരു നേതാക്കളും ഒരുമിച്ച് വേദിയിൽ എത്തിയത്. അപ്പോഴേക്കും അപകടസൂചനകൾ ഉയർന്നു കഴിഞ്ഞിരുന്നു.

ഇപ്പോൾ ഫലം വന്നപ്പോഴും രാഹുൽ ഗാന്ധി പൊതുരംഗത്ത് സജീവമല്ല; വൈകുന്നേരം 5.30 വരെ അദ്ദേഹം ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. അദ്ദേഹത്തിൻ്റെ ‘എക്സ്’ അക്കൗണ്ടിൽ ഇന്ന് ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള ഒരു പഴയ പോസ്റ്റ് മാത്രമാണുള്ളത്.

2020 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം അഞ്ച് വർഷം മുൻപ് രൂപപ്പെട്ട അസ്തിത്വ പ്രതിസന്ധി കോൺഗ്രസ് ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അന്ന് ‘ജി-23’ എന്ന വിമത വിഭാഗം സോണിയാ ഗാന്ധിക്ക് കത്തെഴുതി നേതൃമാറ്റവും ഉത്തരവാദിത്തവും ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. 2023-ലെ കർണാടകയിലെയും തെലങ്കാനയിലെയും വിജയം വിമർശകർക്ക് ഒരു പരിധി വരെ മറുപടി നൽകാൻ സഹായിച്ചേക്കാം, പക്ഷേ അത് മതിയാവില്ല. രാജ്യത്തെ ഏറ്റവും മുതിർന്ന പ്രതിപക്ഷ പാർട്ടി എന്ന സ്ഥാനം നിലനിർത്താൻ അത് ഒരിക്കലും മതിയാവില്ല.

---- facebook comment plugin here -----

Latest