Connect with us

Union Budjet 2022

മൂന്ന് തവണ ബജറ്റ് അവതരിപ്പിച്ചത് പ്രധാനമന്ത്രിമാര്‍; ചരിത്രം ഇങ്ങനെ...

1958ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് ആദ്യമായി ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രി.

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രിയാണ് സര്‍ക്കാറിന്റെ തലവന്‍. പക്ഷേ ബജറ്റ് അവതരിപ്പിക്കുന്ന ചുമതല ധനമന്ത്രിക്കാണ്. എന്നാല്‍ രാജ്യത്തെ 75 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്ന് തവണ പ്രധാനമന്ത്രിമാര്‍ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

1958ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് ആദ്യമായി ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രി. ടി ടി കൃഷ്ണമാചാരിയായിരുന്നു അന്ന് ധനമന്ത്രി. മുന്ദ്ര കുംഭകോണത്തില്‍ തന്റെ പേര് ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. തുടര്‍ന്ന് നെഹ്റു ധനമന്ത്രിയുടെ വകുപ്പ് ഏറ്റെടുത്ത് പൊതുബജറ്റ് അവതരിപ്പിക്കുകയായരിുന്നു.

നെഹ്രുവിന്റെ ബജറ്റിലെ ഹൈലൈറ്റുകള്‍

  • 10,000 രൂപയില്‍ കൂടുതലുള്ള വസ്തു കൈമാറ്റത്തിന് സമ്മാന നികുതി ഏര്‍പ്പെടുത്തി. ഭാര്യക്ക് ഒരു ലക്ഷം രൂപ വരെ സമ്മാനങ്ങള്‍ നല്‍കിയാല്‍ നികുതിയുണ്ടാകില്ലെന്ന ഇളവും ഇതില്‍ ഉണ്ടായിരുന്നു. ‘ഗിഫ്റ്റ് ടാക്‌സ്’ എന്നായിരുന്നു അതിന്റെ പേര്.
  • രാജ്യത്തിന്റെ പല ഭാഗങ്ങളിലും വരള്‍ച്ചയുണ്ടായിട്ടും കാര്‍ഷികോല്‍പ്പാദനം വര്‍ധിച്ചു.
  • മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വിദേശനാണ്യം കുറഞ്ഞു.
  • രാജ്യത്തെ തുറമുഖങ്ങള്‍, ട്രോംബെ തെര്‍മല്‍ സ്റ്റേഷന്‍, ഡിവിസി, ജലവൈദ്യുത പദ്ധതി എന്നിവയെ സഹായിക്കാന്‍ സര്‍ക്കാര്‍ ലോക ബാങ്കിനോട് റിപ്പോര്‍ട്ട് തേടി.
  • യുഎസ്, യുഎസ്എസ്ആര്‍, യുകെ, ഫ്രാന്‍സ്, പശ്ചിമ ജര്‍മ്മനി, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പല മേഖലകളിലും സഹായത്തിനായി സോഫ്റ്റ് ലോണ്‍ വാഗ്ദാനം ചെയ്തു.

ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ഇന്ദിരാഗാന്ധി

1970-ല്‍ ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരായിരുന്നു അധികാരത്തില്‍. മൊറാര്‍ജി ദേശായി ഉപപ്രധാനമന്ത്രിക്കൊപ്പം ധനകാര്യ മന്ത്രാലയവും കൈകാര്യം ചെയ്തു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തെ തുടര്‍ന്ന് 1969 നവംബര്‍ 12-ന് മൊറാര്‍ജി ദേശായിയെ പുറത്താക്കി. ഇതിനുശേഷം ഇന്ദിരാഗാന്ധി ധനകാര്യവകുപ്പ് ഏറ്റെടുക്കുകയും 1970 ഫെബ്രുവരി 28 ന് ആദ്യത്തെയും അവസാനത്തെയും ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.

ആ ബജറ്റിലെ ഹൈലൈറ്റുകള്‍:

  • പരോക്ഷ നികുതിയുടെ കാര്യത്തില്‍ സുപ്രധാന തീരുമാനം. സിഗരറ്റിന്റെ നികുതി നേരിട്ട് 3% ല്‍ നിന്ന് 22% ആയി ഉയര്‍ത്തി.
  • പ്രത്യക്ഷ നികുതിയില്‍, ഗിഫ്റ്റ് ടാക്സിനുള്ള വസ്തുവിന്റെ മൂല്യത്തിന്റെ പരിധി ഇന്ദിരാഗാന്ധി 10,000 രൂപയില്‍ നിന്ന് 5,000 രൂപയായി കുറച്ചു. അതായത്, ഒരു സമ്മാനം 5,000 രൂപയില്‍ കൂടുതലാണെങ്കില്‍, അത് നികുതി കീഴില്‍ കൊണ്ടുവന്നു.
  • ഇപിഎഫില്‍ ഇപ്പോള്‍ ജീവനക്കാരുടെയും സംഘടനയുടെയും പങ്കാളിത്തത്തിന്റെ 8% കൂടാതെ സര്‍ക്കാരും അതിന്റെ വിഹിതം നല്‍കുമെന്ന് ബജറ്റിലൂടെ പ്രഖ്യാപിച്ചു. ഇപിഎഫില്‍ വിഹിതം അടയ്ക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. ജീവനക്കാരന്റെ മരണശേഷം ഈ തുക കുടുംബ പെന്‍ഷനായി ഒറ്റത്തവണയായി നല്‍കും.

രാജീവ് ഗാന്ധിയുടെ ബജറ്റ്

1987-88 ലെ ബജറ്റ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് അവതരിപ്പിച്ചത്.

ആ ബജറ്റിലെ ഹൈലൈറ്റുകള്‍:

  • ഈ ബജറ്റിലാണ് രാജീവ് ആദ്യമായി കോര്‍പ്പറേറ്റ് നികുതി എന്ന നിര്‍ദ്ദേശം അവതരിപ്പിച്ചത്. മിനിമം ഇതര നികുതി എന്നാണ് ഇത് അറിയപ്പെടുന്നത്.
  • വിദേശ യാത്രകള്‍ക്കായി ഇന്ത്യയില്‍ നല്‍കുന്ന വിദേശനാണ്യത്തിന് 15% നികുതി ഈടാക്കാന്‍ രാജീവ് ഗാന്ധി വ്യവസ്ഥ ചെയ്തിരുന്നു. ഇതിലൂടെ 60 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ കണക്കാക്കിയത്.
  • 24,622 കോടിയുടെ കേന്ദ്ര അടങ്കല്‍ പദ്ധതി രാജീവ് ഗാന്ധി അവതരിപ്പിച്ചു. ഇതില്‍ 14,923 കോടി രൂപയുടെ പദ്ധതി ബജറ്റ് സപ്പോര്‍ട്ടിലൂടെയാണ് വിഭാവനം ചെയ്തത്.
  • ഈ ബജറ്റില്‍ 1987-88ല്‍ പ്രതിരോധത്തിന് 12,512 കോടിയുടെയും പദ്ധതിയേതര ചെലവുകള്‍ക്കായി 39,233 കോടിയുടെയും എസ്റ്റിമേറ്റ് അവതരിപ്പിച്ചു.
---- facebook comment plugin here -----

Latest