Connect with us

National

എസ് എസ് എഫ് ദേശീയ സഹിത്യോത്സവ് ഈ മാസം 14 മുതല്‍ ഗുല്‍ബര്‍ഗയില്‍;കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മുദ്നക്കൂട് ചിന്നസ്വാമി ഉദ്ഘാടനം ചെയ്യും

സാഹിത്യോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ആര്‍ട്ട് സ്‌കൂളിന്റെ ഉദ്ഘാടനവും നടക്കുമെന്ന് എസ് എസ് ദേശീയ ഭാരവാഹികള്‍ പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി |  ഈ വര്‍ഷത്തെ എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് ഈ മാസം 14, 15, 16 തീയതികളിലായി കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടക്കും. എസ് എസ് എഫ് ദേശീയ നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രശസ്ത കന്നഡ കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മുദ്നക്കൂട് ചിന്നസ്വാമി ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ണാടക മന്ത്രി ബി. ഇസഡ് സമീര്‍ അഹമ്മദ് ഖാന്‍, ഗുല്‍ബര്‍ഗ ഖാജ ബന്ദനവാസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. അലി റാസ മൂസ്വി, ഇനാംദാര്‍ യുനാനി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ പ്രസിഡന്റ് ഡോ. ഖമറുസ്സമ ഹുസൈന്‍ ഇനാംദാര്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സി പി ഉബൈദുല്ല സഖാഫി, ദില്‍ഷാദ് അഹമ്മദ് തുടങ്ങിയവര്‍ ഉദ്ഘാടന സെഷനില്‍ പങ്കെടുക്കും. ദേശീയ സാഹിത്യോത്സവില്‍ 26 സംസ്ഥാനങ്ങളില്‍ നിന്നുള്ള 2000-ത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് ദേശീയ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എട്ട് വ്യത്യസ്ത വിഭാഗങ്ങളിലായി 130 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഫാമിലി, യൂനിറ്റ്, സെക്ടര്‍,ഡിവിഷന്‍, ജില്ല, സംസ്ഥാന തലങ്ങളില്‍ നിന്ന് വിജയിച്ചുവരുന്ന പ്രതിഭകളാണ് ദേശീയ സാഹിത്യോത്സവിയില്‍ മാറ്റുരക്കുന്നത്.

സാഹിത്യോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ആര്‍ട്ട് സ്‌കൂളിന്റെ ഉദ്ഘാടനവും നടക്കുമെന്ന് എസ് എസ് ദേശീയ ഭാരവാഹികള്‍ പറഞ്ഞു. സാഹിത്യ മേഖലയില്‍ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കുന്നതായിരിക്കും ആര്‍ട്ട് സ്‌കൂള്‍. വിദ്യാര്‍ഥികളുടെ അക്കാദമിക് കഴിവുകളോടപ്പം സൃഷ്ടിപരമായ കഴിവുകള്‍ കൂടി വികസിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുകയെന്നതാണ് ആര്‍ട്ട് ്സ്‌കൂളിന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു. എഴുത്ത്, പ്രസംഗം, ചിത്രരചന തുടങ്ങിയ മേഖലകളില്‍ ക്ലാസുകളും വര്‍ക്ക്‌ഷോപ്പുകളും ആര്‍ട്ട് സ്‌കൂള്‍ നടപ്പാക്കും. ഈ ആര്‍ട്ട് സ്‌കൂള്‍ വഴി 1000 യുവ സാഹിത്യ പ്രതിഭകളെ വാര്‍ത്തെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വളര്‍ന്നുവരുന്ന സാഹിത്യ പ്രതിഭകള്‍ക്ക് പ്രമുഖ സാഹിത്യകാരന്‍മാരുമായി സംവദിക്കാനുള്ള റൈറ്റേഴ്‌സ് കൊളോക്വിയവും ദേശീയ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കും. ഖാജ ബന്ദേ നവാസിന്റെ പൈതൃകവും ഇന്ത്യയിലെ സൂഫികളുടെ സ്വാധീനവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അക്കാദമിക് ചര്‍ച്ച ഉള്‍ക്കൊള്ളുന്ന ബന്ദേ നവാസ് സമ്മേളനം, വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടിയുള്ള കരിയര്‍ എക്സോപോ, എഡ്യൂ കോണ്‍ഫറന്‍സ്, സാമുദായിക ഐക്യം, മതപ്രഭാഷണം എന്നി ഉള്‍ക്കൊള്ളുന്ന ഗ്രാന്‍ഡ്് റൂഹാനി മജ്‌ലിസ് ആത്മീയ സമ്മേളനവും എന്നിവയും സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കും. ഈ മാസം 14 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഗ്രാന്‍ഡ് റൂഹാനി മജ്‌ലിസ് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംയ്യീയത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രഭാഷണം നടത്തും. കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഹസ്റത്ത് സയ്യിദ് മുഹമ്മദ് അലി അല്‍ ഹുസൈനി , ഹസ്റത്ത് അബുല്‍ ഫത്താഹ് സയ്യിദ് ഷാ ഹസ്സന്‍ ഷബ്ബീര്‍ മുഹമ്മദ് മുഹമ്മദുല്‍ ഹുസൈനി , ഹസ്റത്ത് ഡോ. അഫ്‌സലുദ്ദീന്‍ ജുനൈദി, ഹസ്റത്ത് സയ്യിദ് യാദുള്ള അല്‍ ഹുസൈനി നിസാം ബാബ തുടങ്ങിയവര്‍ ആത്മീയ സംഗമത്തില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, ജനറല്‍ സെക്രട്ടറി ദില്‍ഷാദ് അഹ്മ്മദ്, സെക്രട്ടറി ഷാഫി നൂറാനി, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ഖമര്‍ സഖാഫി, ഖാജ സഫാര്‍ മദാനി എന്നിവര്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest