Kerala
നോ ക്യാപ് ഇറ്റ്‌സ് ടുമോറോ: സ്റ്റുഡന്റ്‌സ് ഗാല രജിസ്‌ട്രേഷന്‍ ആരംഭിച്ചു
'നോ ക്യാപ് ഇറ്റ്‌സ് ടുമോറോ' എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 23ന് വണ്ടൂരില്‍ വെച്ചാണ് സ്റ്റുഡന്റ്‌സ് ഗാല നടക്കുക
മലപ്പുറം | കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ഗാലയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജില്ലാ ഉദ്ഘാടനം മലപ്പുറം മക്കരപ്പറമ്പ് ഗവര്‍ണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ശുഹൈബ് നിര്‍വഹിച്ചു. സെക്രട്ടറി കെ സഹല്‍ സഖാഫി സംസാരിച്ചു.
‘നോ ക്യാപ് ഇറ്റ്‌സ് ടുമോറോ’ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 23ന് വണ്ടൂരില്‍ വെച്ചാണ് സ്റ്റുഡന്റ്‌സ് ഗാല നടക്കുക. ജില്ലയിലെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ഗാലയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യൂണിറ്റ് കമ്മിറ്റി മുഖേനയോ https://studentsgala.ssfmalappurameast.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന ടിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.
ജില്ലയിലെ വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വണ്ടൂരില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. കല, സാഹിത്യം, കരിയര്‍, എഐ ടെക്‌നോളജി, സംരഭകത്വം, ആത്മീയം തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് പുറമെ വിവിധയിനം മത്സരങ്ങള്‍, എക്‌സ്‌പേര്‍ട് ടോക്, പാനല്‍ ഡിസ്‌കഷന്‍, ആസ്വാദനം എന്നിവയടങ്ങുന്ന വിവിധ പരിപാടികളും വിദ്യാര്‍ഥികള്‍ക്ക് വേറിട്ടനുഭവമാകും.
സ്റ്റുഡന്റ്‌സ് ഗാലയുടെ ഭാഗമായി ഡിവിഷന്‍ ലീഡേഴ്‌സ് മീറ്റ് ഗാലഗേറ്റ് വ്യാഴ്ച നടക്കും. 100 സ്‌കൂളുകളില്‍ ‘ടീ വിത് ടീന്‍’ രജിസ്‌ട്രേഷന്‍ ഡ്രൈവ്, ഡിവിഷനില്‍ എസ്-കോഡ് അംഗങ്ങളുടെ സംഗമം, ഹാന്‍ഡ് ഓഫ് കൈന്റ്, ഗാല ബീറ്റ്, ഹൈ-ഫൈ, ഗാല അല തുടങ്ങി വ്യത്യസ്ത പ്രചാരണ പദ്ധതികള്‍ നടന്നു വരുന്നുണ്ട്






