Connect with us

UAE PRESIDENT

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മയ്യിത്ത് ഖബറടക്കി

യു എ യില്‍ 40ഉം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് ദിവസവും ഇന്ത്യയില്‍ ഇന്നും ഔദ്യോഗിക ദുഃഖാചരണം

Published

|

Last Updated

അബൂദബി | യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മയ്യിത്ത് അബൂദബി ബതീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. യു എ യില്‍ 40ഉം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് ദിവസവും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. വിടവാങ്ങിയ നേതാവിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും ഇന്ന് ദുഃഖാചരണമാണ്.  ഇന്ത്യയില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികളൊന്നുമുണ്ടാകില്ല.

2004 മുതല്‍ യു എ ഇയുടെ പ്രസിഡന്റും സര്‍വ സൈന്യാധിപനും അബൂദബി എമിറേറ്റിന്റെ ഭരണാധികാരിയുമായിരുന്നു ശൈഖ് ഖലീഫ ബിന്‍സായിദ് അല്‍ നഹ്യാന്‍. യു എ ഇയിലെ മറ്റ് ഭരണാധികാരികളും നേതാക്കളും സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു. ബതീന്‍ സുല്‍ത്താന്‍ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും നൂറുകണക്കിനാളുകള്‍ ഭാഗഭാക്കായി. രാജ്യത്തെ എല്ലാ പള്ളികളിലും മയ്യിത്ത് നമസ്‌കാരവും പ്രത്യേക പ്രാര്‍ഥനകളും നടന്നു.