Connect with us

Kerala

കാണാതായ ബേങ്ക് മാനേജരുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം | കാണാതായ ബേങ്ക് മാനേജരുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. പുല്ലമ്പാറ കൂനന്‍വേങ്ങ സ്‌നേഹപുരം ഹില്‍വ്യൂവില്‍ ഷെമി(49)യുടെ മൃതദേഹമാണ് വാമനപുരം ആറ്റില്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബേങ്ക് ശാഖാ മാനേജരായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും പോലീസും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു.

തിരുവനന്തപുരത്ത് കുടുംബസമേതം താമസിക്കുന്ന ഷെമിക്ക് ഒരാഴ്ച മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് വിശ്രമത്തിനായി കൂനന്‍വേങ്ങയിലുള്ള കുടുംബ വീട്ടിലെത്തുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാനസിക പിരിമുറുക്കത്തിലായിരുന്നു ഷെമിയെന്നാണ് പോലീസിന് ലഭിച്ച വിവരം. ബേങ്കിലെ ജോലി ഭാരവും കടുത്ത മാനസിക സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. പേരൂര്‍ക്കട കനറാ ബേങ്ക് ഉദ്യോഗസ്ഥന്‍ സലീമാണ് ഷെമിയുടെ ഭര്‍ത്താവ്. അക്ബര്‍ സലിം ഏക മകനാണ്. മയ്യിത്ത് ഇന്ന് ഉച്ചക്കു ശേഷം സ്നേഹപുരം കിഴക്കേകുഴി മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

Latest