Connect with us

Kasargod

സനദ് ദാന സമ്മേളനത്തോടെ സഅദിയ്യയില്‍ ആണ്ട് നേര്‍ച്ചക്ക് ധന്യസമാപ്തി

213 യുവ പണ്ഡിതരാണ് മതപഠനം പൂര്‍ത്തിയാക്കി സനദ് സ്വീകരിച്ചത്. 160 സഅദികളും 50 അഫ്‌ളലികളും 10 ഹാഫിളുകളും സനദ് സ്വീകരിച്ചു.

Published

|

Last Updated

താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സഅദിയ്യ സനദ് ദാന സമാപന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കാസര്‍കോട് | ജാമിഅ സഅദിയ്യ അറബിയ്യിയില്‍ നടന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നൂറുല്‍ ഉലമ എം എ ഉസ്താദ് ആണ്ട് നേര്‍ച്ചക്ക് സനദ് ദാന സമ്മേളനത്തോടെ ധന്യസമാപനം. 213 യുവ പണ്ഡിതരാണ് മതപഠനം പൂര്‍ത്തിയാക്കി സനദ് സ്വീകരിച്ചത്. 160 സഅദികളും 50 അഫ്‌ളലികളും 10 ഹാഫിളുകളും സനദ് സ്വീകരിച്ചു. ആയിരങ്ങള്‍ അണിനിരന്ന സമ്മേളനം പ്രൗഢമായി.

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവത്തിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സഅദിയ്യ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രസംഗം നടത്തി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി, കല്ലട്ര മാഹിന്‍ ഹാജി പ്രസംഗിച്ചു. കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സ്മാരക അവാര്‍ഡ് തായല്‍ അബൂബക്കര്‍ ഹാജി മാണിക്കോത്തിന് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി സമ്മാനിച്ചു. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അനുമോദന പ്രഭാഷണം നടത്തി. ഡോ. ടിപി മുഹമ്മദ് ഹാരിസിനും കുണിയ ഇബ്‌റാഹീം ഹാജിക്കും, മംഗലാപുരം സാഗര്‍ മുഹമ്മദ് ഹാജിക്കും പ്രത്യേകം അനുമോദനം സമര്‍പ്പിച്ചു.

ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, സയ്യിദ് സൈനുല്‍ ആബീദീന്‍ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ഇമ്പിച്ചി തങ്ങല്‍ ഖലീല്‍ സലാഹ്, സയ്യിദ് യു പി എസ് തങ്ങള്‍, പി പി ഉബൈദുല്ലാഹി സഅദി, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അലിക്കുഞ്ഞി ദാരിമി, അബ്ദുറഷീദ് ദാരിമി, മുട്ടില്‍ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, അഹമ്മദ് കെ മാണിയൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, മര്‍സൂഖ് സഅദി പാപിനിശ്ശേരി, അബ്ദുല്‍ റഷീദ് നരിക്കോട്, ഹനീഫ് ഹാജി ഉള്ളാള്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി തായല്‍, അബ്ദുറഹ്മാന്‍ ഹാജി ബഹ്‌റൈന്‍, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴുര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഈ, ഇബ്‌റാഹീം ഹാജി കല്ലട്ര, മൊയ്തു സഅദി ചേരൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, വി പി അബ്ദുല്ല ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറഞ്ഞു.

 

 

Latest