case thiruvalla
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ തിരുവല്ലയില്‍ കരുതല്‍ തടങ്കലിലാക്കി

പത്തനംതിട്ട | സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കരുതല്‍ തടങ്കലിലാക്കി. തിരുവല്ല കുളക്കാട് യമുന നഗര്‍ ദര്‍ശന വീട്ടില്‍ സ്റ്റോയ് വര്‍ഗീ(26) സിനെയാണ് തടങ്കലിലാക്കിയത്.
2020 മുതല്‍ ഇതുവരെ ഏഴ് ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. തിരുവല്ല പോലീസ് സ്റ്റേഷന് പുറമെ, കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവടങ്ങളിലും കേസുകളുണ്ട്. അടിപിടി, വീടുകയറി ആക്രമണം, സംഘം ചേര്‍ന്നുള്ള ആക്രമണം, മാരകയുധങ്ങളുമായുള്ള ആക്രമണം, കൊലപാതകശ്രമം, പിടിച്ചുപറി, സ്ത്രീകളെ ഭീഷണിപ്പെടുത്തല്‍, ഗുണ്ടാപ്പിരിവ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെയുള്ളത്. പല കേസുകളും വിചാരണയിലാണെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----