Connect with us

First Gear

തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ 5 സ്പോർട്സ് ബൈക്കുകൾ ഇവയാണ്!

കവാസാക്കി നിഞ്ച 300ന് കരുത്തേകുന്നത് 296cc ലിക്വിഡ് കൂൾഡ് എഞ്ചിനാണ്. മാത്രമല്ല ഇത് പാരലൽട്വിൻ എൻജിനാണ്.

Published

|

Last Updated

ബൈക്കുകൾ ഒരുകാലത്ത് എല്ലാവരുടെയും ക്രേസ് ആണ്. ബൈക്കിന്റെ കാര്യത്തിൽ നിങ്ങൾ ഒരു തുടക്കകാരൻ ആണെങ്കിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന സ്പോർട്സ് ബൈക്കുകൾ ഏതൊക്കെയെന്ന് നോക്കാം.

ട്രയംഫ് ഡെറ്റോണ 660

  • ട്രയംഫ് ഡെറ്റോണ 660 ൽ 660 സി ലിക്വിഡ് കൂൾഡ് എഞ്ചിൻ ഉണ്ട്. ഇത് യഥാക്രമം 95 bhp 69 nm പവറും ടോർക്കും ഉത്പാദിപ്പിക്കുന്നു. 9.72 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില.

അപ്രീലിയ ആർ എസ് 457

  • അപ്രീലിയ ആർഎസ്എസ് 457ന് 457 cc ലിക്വിഡ് കൂൾഡ് എൻജിൻ ഉണ്ട്. ഇത് 46 പോയിന്റ് ഒമ്പത് bhp പവറും 43 പോയിന്റ് 5 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 4.20 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ഈ നല്ല ബൈക്ക്‌ ലഭ്യമാണ്.

കവാസാക്കി നിഞ്ച 300

  • കവാസാക്കി നിഞ്ച 300ന് കരുത്തേകുന്നത് 296cc ലിക്വിഡ് കൂൾഡ് എഞ്ചിനാണ്. മാത്രമല്ല ഇത് പാരലൽട്വിൻ എൻജിനാണ്.യഥാക്രമം 39 എച്ച്പി 26.1 nm പവറും ടോർക്കും ഇത് നൽകുന്നുണ്ട്. നിഞ്ച 300ന് 3.4 ലക്ഷം രൂപ എക്സ് ഷോറൂം വിലയുണ്ട്.

കെടിഎം ആർ സി 390

  • കെടിഎം ആർസി 390ല്‍ 373.27 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു.ഇത് യഥാക്രമം 43. 5 hp 37 എൻ എം പി പവറും ടോർക്കും പുറപ്പെടുവിപ്പിക്കുന്നു. 3.2 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ഈ നല്ല ബൈക്ക്‌ ലഭ്യമാണ്.
---- facebook comment plugin here -----

Latest