Connect with us

Uae

വേനല്‍ക്കാലത്ത് തൊഴിലാളികള്‍ക്ക് ആശ്വാസമായി 'ഫ്രിഡ്ജ് അല്‍ ഫരീജ്' പദ്ധതി

19,000-ല്‍ അധികം തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചു

Published

|

Last Updated

ദുബൈ | വേനല്‍ക്കാലത്ത് പുറംജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ദുബൈയില്‍ ‘ഫ്രിഡ്ജ് അല്‍ ഫരീജ്’ പദ്ധതി. തണുത്ത വെള്ളം, ജ്യൂസുകള്‍, ഐസ്‌ക്രീമുകള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്താണ് പദ്ധതി ശ്രദ്ധ നേടിയത്. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ്, ഫുര്‍ജാന്‍ ദുബൈ, തഖ്ദീര്‍ അവാര്‍ഡ് കമ്മറ്റി എന്നിവയുടെ സഹകരണത്തോടെ ജി ഡി ആര്‍ എഫ് എ ആണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്.

വേനല്‍ക്കാലത്ത് തൊഴിലാളികള്‍ക്ക് നിര്‍ജലീകരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം വലിയ സ്വീകാര്യത നേടിയ കാമ്പയിന്‍ ഈ വര്‍ഷം 19,000-ല്‍ അധികം തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചു. പ്രത്യേക ശീതീകരിച്ച വാഹനങ്ങളിലൂടെ ദുബൈയിലെ വിവിധ തൊഴില്‍ മേഖലകളില്‍ നേരിട്ടെത്തിയാണ് തൊഴിലാളികള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്തത്.

സമൂഹത്തില്‍ ഐക്യവും സഹാനുഭൂതിയും വളര്‍ത്തുന്ന ഒരു മാതൃകയാണ് ഈ പദ്ധതിയെന്ന് ജി ഡി ആര്‍ എഫ് എ അധികൃതര്‍ പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമം ദുബൈയെ എപ്പോഴും മുന്‍നിരയില്‍ നിര്‍ത്തുന്നു. അല്‍ ബര്‍ശ സൗത്ത്, അര്‍ജാന്‍, ദുബൈ സൗത്ത് തുടങ്ങിയ നിര്‍മാണ മേഖലകളില്‍ പദ്ധതി വ്യാപകമായി നടപ്പാക്കിയിട്ടുണ്ട്.

 

Latest